ഒട്ടുമിക്ക വീടുകളിലും ഒഴിഞ്ഞ് വെറുതെ കിടക്കുന്ന ഇടമാണ് കോണിയുടെ താഴെയുള്ള ഭാഗം .സാധാരണയായി ലിവിങ്ങ് റൂമിലോ ഡൈനിങ് ഹാളിലോ ആണ് സ്റ്റെയര്‍ വരാറുള്ളതാണ് . പഴയ ന്യൂസ് പേപ്പര്‍ സൂക്ഷിക്കുന്നതിനും ഇന്‍വെര്‍ട്ടര്‍ വെക്കാനും മാത്രമായിരിക്കും പലരും ഇവിടം ഉപയോഗിക്കുക . ചില പ്രത്യേക മോഡലുകളിലുള്ള സ്റ്റെയറുകളുടെ താഴെയുള്ള ഭാഗം ഒരു തരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലായിരിക്കും ഡിസൈന്‍ ചെയ്തിട്ടുണ്ടാവുക . .എന്നാല്‍ പരമ്പരാഗത ശൈലിയിലുള്ള ഗോവണികളുടെ അടിയില്‍ വെറുതെ കിടക്കുന്ന ഒരിടമുണ്ട് . ഡിസൈനിങ്ങില്‍ ചെറിയ ചില മാറ്റങ്ങള്‍ പരീക്ഷിച്ചാല്‍ സ്റ്റെയറിന് താഴെയുള്ള ഭാഗം ആകര്‍ഷണീയമാക്കാം എന്നുള്ളതില്‍ തര്‍ക്കമില്ല .
1 . ലിവിങ് സ്‌പേസിലാണ് ഗോവണിയെങ്കില്‍ താഴെയുള്ള സ്‌പേസ് ഷോകേസായി മാറ്റിയെടുക്കാം.
2. വീട്ടില്‍ തന്നെ ഒരു മിനി ലൈബ്രറി തയ്യറാക്കി ഇവിടം ഭംഗിയാക്കാവുന്നതും ഉപയോഗിക്കാവുന്നതാണ് .
3 ഷെല്‍ഫിനടുത്തുള്ള ഉയരമുള്ള ഭാഗത്ത് ചെറിയ ബെഞ്ചോ സ്റ്റൂളോ ഇട്ട് വായിക്കാനുള്ള ഇടമായും സജീകരിക്കാം.
4. ചെറിയ വീടാണെങ്കില്‍ ടി.വി സ്‌പേസാക്കി ഉപയോഗിക്കാവുന്നതാണ് .
5 . വാള്‍ ക്ലാഡിങ് എല്ലാം കൊടുത്ത് ചെറിയ ലാന്‍ഡ് സ്‌കേപ്പിങ് ഏരിയ ആയും നമുക്ക് ഇവിടം മനോഹരമാക്കാവുന്നതാണ് .
6. കബോര്‍ഡുകള്‍ കൊടുത്ത് ഷൂ റാക്ക്, ന്യൂസ്‌പേപ്പര് സ്റ്റോര്‍, യൂട്ടിലിറ്റി ഏരിയ എന്നിവയാക്കിയും ഉപയോഗിക്കാവുന്നതാണ് .
7 ഡൈനിങ്ങ് ഹാളിലാണ് സ്റ്റെയര്‍ എങ്കില്‍ ഈ ഭാഗത്ത് ചെറിയ ക്രോക്കറി ഷെല്‍ഫും ആഹാരം വിളമ്പാനുള്ളത് എടുത്തുവെക്കാനുള്ള കൗണ്ടറായും ഉപയോഗിക്കാവുന്നതാണ് .