വീടിനുളളില്‍ പോസിറ്റീവ് എനര്‍ജ്ജി ഉണ്ടാക്കാന്‍ ...
വീടിനുളളില്‍ പോസിറ്റീവ് എനര്‍ജ്ജി ഉണ്ടാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Malayalilife
വീടിനുളളില്‍ ശുദ്ധവായൂ -നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. വീട്ടിലെ ജനാലകള്‍ തുറന്നിടുന്നത് പ്രധാന കാര്യങ്ങളിലൊന്നാണ്.
വീട്ടില്‍ സുഗന്ധം നിറയട്ടെ- അലര്‍ജ്ജിക്ക് അല്ലാത്ത റൂം പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക. ചന്ദനത്തിന്റെയോ മുല്ലപ്പൂവിന്റെയോ മണമുളള റൂം ഫ്രെഷ്‌നറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
കേടായ വസ്തുക്കള്‍ പുറത്തേക്ക്- കേടായ വസ്തുക്കള്‍ കഴിവതും വീട്ടില്‍ നിന്നും കളയുക. ചീത്തായ ടിവി കസേരകള്‍ മേശ തുടങ്ങിയവ.
വീടിന് അടുക്കും ചിട്ടയും-വീട്ടില്‍ വസ്തുക്കള്‍ ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക്കുക. എല്ലായിടത്തും ഒരു ക്രമവും അടുക്കും ചിട്ടയും ഉണ്ടാക്കുക.
ചുമരുകള്‍ക്ക് ലൈറ്റ് നിറത്തിലെ പെയിന്റുകള്‍ നല്‍കുക. ഇളം നിറം കൂടുതലും പോസ്റ്റീവ് എനര്‍ജി നല്‍കും.
വീട്ടില്‍ ഉപ്പ് -വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.