Latest News

ചെറിയ കിടപ്പുമുറികള്‍ക്ക് വലിപ്പം തോന്നിപ്പിക്കാന്‍

Malayalilife
 ചെറിയ കിടപ്പുമുറികള്‍ക്ക് വലിപ്പം തോന്നിപ്പിക്കാന്‍

തൊരു ചെറിയ കിടപ്പുമുറിയും വലിപ്പമുള്ളതാക്കി തോന്നിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ചെറിയ കിടപ്പുമുറികള്‍ക്ക് വലിപ്പം തോന്നിപ്പിക്കാന്‍, ചെയ്യേണ്ട കാര്യങ്ങള്‍.
വലിപ്പ കുറവുള്ള മുറികള്‍ക്ക് വലിപ്പമുള്ളതായി തോന്നിപ്പിക്കാന്‍ ഇളം നിറത്തിലുള്ള പെയിന്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ബീജ്,വൈറ്റ് പോലുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ കൂടുതല്‍ വലിപ്പവും വെളിച്ചവും മുറികള്‍ക്ക് ലഭിക്കുന്നതാണ്. ലൈറ്റ് നിറങ്ങള്‍ക്ക് പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് കൂടുതലായതു കൊണ്ടാണ് അവ ഉപയോഗിക്കാനായി നിര്‍ദ്ദേശിക്കുന്നത്.

ഡാര്‍ക്ക് നിറങ്ങളിലുള്ള പെയിന്റ് തിരഞ്ഞെടുക്കുമ്പോള്‍ അവ പ്രകാശത്തെ ആഗിരണം ചെയ്യുകയും അത് മുറിക്ക് ഒരു അടഞ്ഞ പ്രതീതി കൊണ്ടു വരികയും ചെയ്യുന്നു.

മുറികള്‍ക്ക് ആവശ്യത്തിന് വലിപ്പമില്ലെങ്കില്‍ ഫ്‌ലോറിങ്ങിനായി ടൈലുകള്‍ അല്ലെങ്കില്‍ മാര്‍ബിള്‍ എന്നിവ തിരഞ്ഞെടുക്കാം.


ഒരു കാരണവശാലും വുഡന്‍ ഫ്‌ളോറിങ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ഇവയ്ക്ക് ചിലവ് കൂടുതലാണ് എന്ന് മാത്രമല്ല മുറിക്ക് ഒരു ഇടുങ്ങിയ അവസ്ഥയും ഉണ്ടാക്കുന്നു.

മാര്‍ബിള്‍ അല്ലെങ്കില്‍ ലൈറ്റ് നിറത്തിലുള്ള ടൈലുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ പ്രകാശ പ്രതിഫലന ശേഷി കൂടുതലായിരിക്കും.

ഫ്‌ളോറിങ്ങില്‍ കാര്‍പെറ്റ് തിരഞ്ഞെടുക്കുമ്പോഴും കൂടുതല്‍ വലിപ്പത്തിലുള്ളവ നോക്കി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് അനുയോജ്യം.

വാര്‍ഡ്രോബുകളും ഷെല്‍ഫുകളും കൂടുതല്‍ എണ്ണം നല്‍കാനായി ശ്രദ്ധിക്കുക. സ്ഥലപരിമിതി പ്രശ്‌നമായിട്ടുള്ള ബെഡ്‌റൂമുകളില്‍ ബില്‍ട്ട് ഇന്‍ സ്റ്റോറേജ് രീതിയാണ് ഫര്‍ണിച്ചറുകള്‍ക്ക് അനുയോജ്യം.

സ്റ്റോറേജ് ടൈപ്പ് ബെഡുകള്‍, കുട്ടികളുടെ ബെഡ്‌റൂമുകളിലേക്ക് ഡബിള്‍ ഡെക്കര്‍ രീതിയിലുള്ള ബെഡ്ഡുകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം.

അതോടൊപ്പം തന്നെ വിന്‍ഡോ സീറ്റുകള്‍, അതോടൊപ്പം സ്റ്റോറേജ്, ഹൈഡ്രോളിക് ടൈപ്പ് ബെഡുകള്‍, ബോക്‌സ് ടൈപ്പ് ബെഡുകള്‍ എന്നിവയും തിരഞ്ഞെടുക്കുന്നത് ശരിയായ രീതിയാണ്.

Read more topics: # കിടപ്പുമുറി
small to big size rooms

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES