മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തുന്നത് കൊണ്ടുളള ഗുണങ്ങളും ദോഷവും! മണിപ്ലാന്റ് വളര്‍ത്തേണ്ട രീതി!

Malayalilife
മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തുന്നത് കൊണ്ടുളള ഗുണങ്ങളും ദോഷവും! മണിപ്ലാന്റ് വളര്‍ത്തേണ്ട രീതി!

 

ചെറുപ്പം മുതലെ നമ്മളെല്ലാം കേള്‍ക്കുന്ന ഒന്നാണ് മണിപ്‌ളാന്റ് വീട്ടില്‍ വെച്ചാല്‍ പണം ഉണ്ടാകും എന്നത്.അതില്‍ സത്യമുണ്ടോ എന്നത് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുളള കാര്യമാണ് .എന്നാല്‍ അതില്‍ സത്യമുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത് . വാസ്തുശാസ്ത്രമനുസരിച്ച് മണിപ്ലാന്റ് പണം കൊണ്ടുവരാന്‍ മാത്രമല്ല, വീടിനു ചുറ്റും പൊസറ്റീവിറ്റിയുണ്ടാകാനും സഹായിക്കും. അസുഖങ്ങളെ അകറ്റി നിര്‍ത്തും. എന്നാല്‍ മണിപ്ലാന്റ് നല്ല ആരോഗ്യകരമായ അവസ്ഥയിലാകണമെന്നു മാത്രം

മണിപ്ലാന്റ്
 
അരേഷ്യയ  കുടുംബത്തില്‍ ഉള്‍പ്പെട്ട പുഷ്പിക്കുന്ന ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. ഡെവിള്‍സ് വൈന്‍, ഡെവിള്‍സ് ഐവി, ഗോള്‍ഡന്‍ പോത്തോസ്, ഹണ്ടേര്‍സ് റോബ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്‍ഡോര്‍ പ്ലാന്റായും ഉപയോഗിക്കുന്ന ഈ ചെടി, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് മണി പ്ലാന്റ് എന്ന പേരില്‍ അറിയപ്പെടുന്നത്.

ചെകുത്താന്റെ വള്ളി
********************************

ഒരിടത്തു വേരുറച്ചുകഴിഞ്ഞാല്‍ പിന്നെ എളുപ്പം നശിപ്പിച്ചുകളയാനാവില്ലെന്നൊരു പ്രത്യേകതയുണ്ട് മണിപ്ലാന്റിന്. അതുകൊണ്ടുതന്നെ 'ചെകുത്താന്റെ വള്ളി'യെന്നൊരു വിളിപ്പേരുമുണ്ട്. അധിനിവേശസ്വഭാവമുള്ള ചെടികൂടിയാണ് മണിപ്ലാന്റ് എന്നത് ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. പ്രധാനമായും ഗോള്‍ഡന്‍ മണിപ്ലാന്റ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, യു.എസ്. എന്നിവിടങ്ങളിലെ വനപ്രദേശങ്ങളെല്ലാം മണിപ്ലാന്റ് കീഴടക്കിയത് പരിസ്ഥിതിക്ക് വളരെ ദോഷമായി ഭവിച്ചിട്ടുണ്ട്. പറമ്പിലും മറ്റും മണിപ്ലാന്റ് പടര്‍ന്നുപിടിക്കുന്നത് മറ്റു ചെടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നു മാത്രമല്ല നശിപ്പിക്കാനും കാരണമായേക്കും. വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ അനുവദിക്കാതെ മണിപ്ലാന്റ് ചട്ടികളില്‍ നടുന്നതാണുത്തമം.

എന്നിരുന്നാലും ഒരുപാട് ഗുണങ്ങള്‍ മണിപ്ലാന്റ് കൊണ്ടുണ്ടാകുന്നുണ്ട് അത് ശരിയായ രീതിയില്‍ പരിപാലിച്ചവര്‍ക്ക് ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട് അതുകൊണ്ട് മണിപ്ലാന്‍ന്റ് നടുന്ന രീതി എല്ലാവരും അറിഞ്ഞിരിക്കണം



മണിപ്‌ളാന്റ് എവിടെ വളര്‍ത്തണം എങ്ങനെ വളര്‍ത്തണം
*******************************


മണി പ്ലാന്റ് ഗാര്‍ഡനില്‍ നടരുത്. ഇത് വീട്ടിനുള്ളില്‍ വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. ചുരുങ്ങിയ പക്ഷം വീടിന്റെ വരാന്തയില്‍ വളര്‍ത്താം

മണി പ്ലാന്റ് വയ്ക്കുന്ന സ്ഥലം  ഏറെ പ്രധാനപ്പെട്ടതാണ്. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് വയ്‌ക്കേണ്ടത്. ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്നു കരുതപ്പെടുന്ന വീനസിന്റെ വാസസ്ഥലം. ഗണപതിയുടെ വാസസ്ഥാനവും ഇതാണെന്നാണു കരുതപ്പെടുന്നത്.

യാതൊരു കാരണവശാലും വടക്കുകിഴക്കു ഭാഗത്ത് മണിപ്ലാന്റ് നടരുത്. ഇത് നെഗറ്റീവ് എനര്‍ജിയുള്ള സ്ഥലമാണ്. മാത്രമല്ല, വീനസിന്റെ ശത്രുവായ ജുപ്പീറ്റര്‍ വസിയ്ക്കുന്ന ഇടവും. വടക്ക്, കഴിക്ക് ചുവരുകളും ഇവ പടര്‍ത്താന്‍ അനുയോജ്യമല്ല.

നിലത്തു പടര്‍ത്തി മണിപ്ലാന്റ് ഒരിയ്ക്കലും നിലത്തു പടര്‍ത്തി വളര്‍ത്തരുത്. ഇത് ചട്ടിയിലോ കുപ്പിയിലോ വയ്ക്കുക. ഇത് ഉണങ്ങിപ്പോകുന്നത് ധന നഷ്ടത്തെ സൂചിപ്പിയ്ക്കുന്നു. ഇതിന്റെ ഇലകള്‍ പഴുക്കുന്നതും ഉണങ്ങുന്നതും കണ്ടാല്‍ ഈ ഇലകള്‍ നീക്കുക.

 മണി പ്ലാന്റിന്റെ ഓരോ ചില്ലയിലും 5 ഇലകളാണുള്ളത്. ഇത് ഭൂമിയിലെ വെള്ളം, തീ, ലോഹം, തടി, ഭൂമി എന്നിവയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ മണിപ്ലാന്റിന്റെ ഇലകള്‍ക്ക് കൂടുതല്‍ പച്ചനിറമെങ്കില്‍ ഇത് ധനാഗമത്തെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്.

ഇത് തറയില്‍ പടരരുത്. അതായത് ഇലകളും തണ്ടും തറയില്‍ തൊട്ടു വളരാന്‍ അനുവദിയ്ക്കരുത്. ഇതു കൊണ്ട് ചട്ടിയിലോ അല്ലെങ്കില്‍ മുകളിലേയ്ക്കു പടരുന്ന വിധത്തിലോ വളര്‍ത്താം. ഉണങ്ങിപ്പോകാന്‍ അനുവദിയ്ക്കാതെ വെള്ളമൊഴിച്ചു പരിപാലിയ്ക്കുകയും വേണം.

മണിപ്ലാന്റിന് റേഡിയേഷന്‍ വലിച്ചെടുക്കാന്‍ കഴിവുണ്ട്. ഇതുകൊണ്ടുതന്നെ വൈഫൈ റൂട്ടര്‍, കമ്പ്യൂട്ടര്‍ എന്നിവയ്ക്കടുത്ത് ഇത് വയ്ക്കുന്നതു ഗുണം ചെയ്യും.

ദമ്പതിമാര്‍ താമസിയ്ക്കുന്നിടത്ത് ഒരു കാരണവശാലും മണിപ്ലാന്റ് കിഴക്കുപടിഞ്ഞാറു ദിശയില്‍ സൂക്ഷിയ്ക്കരുത്. ഇത് ദാമ്പത്യത്തില്‍ വഴക്കുകള്‍ക്ക് ഇട വരുത്തുമെന്നാണ് വിശ്വാസം

മണിപ്ലാന്റ് വീട്ടിലുള്ളവരല്ലാതെ മറ്റുള്ളവരെക്കൊണ്ടു വെട്ടിയ്ക്കരുത്.ചെടിയ്ക്കു ചുറ്റും വൃത്തിയുള്ള പരിസ്ഥിതിയുമാകണം. വെട്ടി ഭംഗിയായി നിര്‍ത്തുക.

മണിപ്ലാന്റ് ഗുണങ്ങള്‍
*********************

പച്ചനിറത്തിലുള്ള പാത്രത്തില്‍ മണിപ്ലാന്റ് സൂക്ഷിക്കുന്നത് സമ്പാദ്യത്തിന് ഗുണം ചെയ്യുമെന്നാണ്  വിശ്വാസം

പോസിറ്റീവ് എനര്‍ജി വീട്ടില്‍ നിറക്കണം എന്ന് തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹം. മണിപ്ലാന്റിന്് ഇതിനുള്ള കഴിവുണ്ട്.

വായു ശുദ്ധീകരിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് മണിപ്ലാന്റ് . മണിപ്ലാന്റിനേക്കാളും കഴിവുള്ള മറ്റൊരു ചെടിയില്ല. ഇത് വീട്ടിലും വീടിന്റെ അന്തരീക്ഷത്തിലും ഓക്‌സിജന്‍ നിറക്കാന്‍ സഹായിക്കുന്നു.

മണിപ്ലാന്റ് വീട്ടില്‍ നടുന്നതിലൂടെ ആരോഗ്യ ഗുണങ്ങളും ധാരാളമുണ്ട്. വീടിന്റെ മൂലയില്‍ മണിപ്ലാന്റിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ഇത് അമിത ഉത്കണ്ഠയേയും മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നു.

അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് മണിപ്ലാന്റ് . അതുകൊണ്ട് തന്നെ ധൈര്യമായി വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ചെടിയാണ് മണിപ്ലാന്റ് .

Read more topics: # money plant,# benefits
money plant benefits

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES