ദിവസത്തിന്റെ വലിയ പങ്കും ജോലികളും മറ്റു തിരക്കുകളുമായി നാം മുന്നോട്ട് പോകുമ്പോഴും എല്ലാത്തിനും ഒരു സമാധാനം കിട്ടാനായി ആഗ്രഹിച്ചാണ് വീടുകളിൽ ചെന്ന് എത്താറുള്ളത്. എന്നാൽ വീട്ടിൽ ചെന്ന് ബെഡ്‌റൂം നോക്കുമ്പോഴോ ചിലപ്പോൾ നമ്മളിൽ സമ്മർദ്ദം ഏറെ ഉയർത്തുകയും ചെയ്യും. ഒട്ടും തന്നെ അടുക്കും ചിട്ടയും ഒന്നും തന്നെ കത്ത് സൂക്ഷിക്കാതെ ഇട്ടിരിക്കുന്ന ഫര്‍ണിച്ചറും വാരിവലിച്ചു കിടക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ ഉള്ള ഉറക്കം കൂടി ഇല്ലാതാക്കും എന്നുതന്നെ പറയാം. അതേ സമയം മുറിയുടെ വലിപ്പം കൂടുതൽ ആയതിനാൽ എല്ലാം അവിടേക്ക് കൊണ്ട് വയ്ക്കാം എന്ന് കരുതേണ്ട.
മുറികളുടെ വലിപ്പം കുറവായാലും കൂടുതലായാലും അവ മനോഹരമാക്കുവാനായി കണ്‍വെര്‍ട്ടബിള്‍ ഫര്‍ണിച്ചര്‍ കൂടുതലായി ഗുണം ചെയ്യുന്നതാണ്. അതോടൊപ്പം മടക്കാന്‍ കഴിയുന്ന കട്ടിലും കട്ടിലിനടിയില്‍ സാധനങ്ങള്‍ വെക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാകും. കിടപ്പറയുടെ ഏറിയ പങ്കും അപഹരിക്കുന്നത് കട്ടിലുകളാണ്. അതുകൊണ്ട് തന്നെ മുറിയുടെ ശരിയായ സ്ഥാനത്ത് തന്നെ കട്ടിലുകൾ ഇടണം. മുറിയുടെ രൂപത്തിന് അനുസരിച്ചായിരിക്കണം കട്ടിലുകളുടെ സ്ഥാനം ഉറപ്പിക്കേണ്ടത്. ബെഡ്സൈഡ് ടേബിളുകള്‍ വലിപ്പമില്ലാത്ത മുറികളില്‍ നിന്നും ഒഴിവാക്കുകയായിരിക്കും ഉത്തമം. മുറികൾ മനോഹരമാക്കുമ്പോൾ കൂടുതൽ ഫ്രീ സ്പേസ് ഉണ്ടാകണം. മുറിക്ക് വലിപ്പം തോന്നിക്കാൻ വിസ്തൃതമായ ചുമരുകള്‍ സാധിക്കുകയും ചെയ്യും.
മുറിയിൽ തിരഞ്ഞെടുക്കുന്ന നിറത്തിനും ആ മുറിയെ മനോഹരമാക്കാൻ ഏറെ പങ്കുണ്ട്. മുറിയിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഷേഡുകള്‍ തന്നെ നൽകിയാൽ കൂടുതൽ ഭംഗി തോന്നിക്കും. മുറിയിൽ ഉപയോഗിക്കുന്ന നിറങ്ങൾ ഇളം പിങ്ക്, റോസ്, മെറൂണ്‍, നീല, പച്ച, ഐവറി എന്നീ നിറങ്ങളാണ് മുറികളെ കൂടുതൽ മനോഹരമാക്കുക.