ചുവരുകള്‍ മോടികൂട്ടുന്നതിന് പല തരത്തിലുള്ള വാള്‍ ആര്‍ട്ടുകളും ആക്‌സസറീസും ഉപയോഗിച്ചു വരുന്നുണ്ട്. ചുവരുകള്‍ക്ക് അലങ്കാരമാകാന്‍ വ്യത്യസ്ത ഡിസൈനുകളിലുള്ള കിടിലന്‍ വാള്‍ സ്റ്റിക്കറുകളും വിപണിയിലെത്തിയിട്ടുണ്ട്. ഭിത്തിയലങ്കാരത്തിലെ പുതിയ ട്രെന്‍ഡാവുകയാണ് വാള്‍ ആര്‍ട്ട്. വാള്‍ സ്റ്റിക്കറിനെയും വാള്‍ പേപ്പറിനെയും വെല്ലുന്ന രീതിയിലാണ് പെയിന്റുകള്‍ കൊണ്ട് ചുവരുകളില്‍ സമകാലിക രീതിയില്‍ ചിത്രപ്പണികള്‍ നടത്തുന്നത്. ഹൈലൈറ്റ് ചെയ്യേണ്ട ചുവരുകളിലാണ് വാള്‍ ആര്‍ട്ട് ചെയ്യുന്നത്. ഗോവണിയോടു ചേര്‍ന്ന ചുവരില്‍ പൂത്തുലഞ്ഞ മരവും ചിറകുവിരിച്ചു പറന്നുയരുന്ന പക്ഷിക്കൂട്ടവുമെല്ലാം നിങ്ങളുടെ അകത്തളങ്ങളെ ജീവസുറ്റതാക്കുമെന്ന് ഉറപ്പാണ്.
കിടപ്പുമുറിയില്‍ ഹെഡ്‌വാള്‍, ലിവിങ്ങില്‍ സീറ്റിങ് ഒരുക്കിയതിനു പിറകിലുള്ള ഭിത്തി, വാഷ് കൗണ്ടറിന് സമാന്തരമായി വരുന്ന ഭാഗം, വായനാമുറി, കുട്ടികളുടെ മുറി, കോറിഡോര്‍, സീലിങ് തുടങ്ങി ആകര്‍ഷകമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഗത്ത് വീടിന്റെ തീമിനും അകത്തളത്തിന് നല്‍കിയ നിറത്തിനും അനുയോജ്യമായി വാള്‍ ആര്‍ട്ട് പെയിന്റിങ് ചെയ്യാവുന്നതാണ്. കുട്ടികളുടെ മുറിയില്‍ അവരുടെ കാര്‍ട്ടൂണ്‍ ഹീറോകളോ നക്ഷത്രങ്ങളും അമ്പിളിമാമനും തിളങ്ങുന്ന ആകാശമോ വരക്കാം. നഴ്?സറി സ്?കൂളില്‍ പോയി തുടങ്ങുന്നവര്‍ക്കായുള്ള മുറിയാണെങ്കില്‍ എ,ബി,സി,ഡി അക്ഷരങ്ങളും അക്കങ്ങളും ആകൃതികളുമെല്ലാം പരീക്ഷിക്കാം.
കുടുംബ ചിത്രങ്ങള്‍ ചുവരില്‍ ആകര്‍ഷകമായി ഒരുക്കുന്നതിനും വാള്‍ ആര്‍ട്ടിനെ കൂട്ടുപിടിക്കാം. ചിത്രങ്ങള്‍ ക്രമീകരിക്കാനുള്ള ചുവരില്‍ ഫാമിലി ട്രീ വരച്ച് ഒരോ ചില്ലകളില്‍ എന്നതുപോലെ ഫ്രയിം ചെയ്ത കുടുംബ ചിത്രങ്ങള്‍ തൂക്കിയിടാം. സോഫകള്‍ സെറ്റ് ചെയ്ത ചുവരില്‍ പറന്നു കളിക്കുന്ന പൂമ്പാറ്റകളോ പൂക്കള്‍ അടന്നു വീഴുന്ന മരമോ വല്ലിപടര്‍പ്പുകളോ വരച്ചിടുന്നതും മനോഹരമാണ്.
വായനാമുറിയില്‍ തുറന്നുവെച്ച ബുക്കില്‍ നിന്നും പറന്നുയരുന്ന അക്ഷരങ്ങളോ പൂജാമുറിയുടെ ചുവരുകള്‍ക്ക് ചാരുത നല്‍കാന്‍ മ്യൂറല്‍ ചിത്രങ്ങളോ നല്‍കാം.അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് വാള്‍ ആര്‍ട്ട് ചെയ്യുന്നത്. അക്രിലിക് പെയിന്റ് പെട്ടന്ന് ഉണങ്ങുന്നതും നിറം മങ്ങാതെ ഈട് നില്‍ക്കുന്നതുമാണ്. മുറിയുടെ ചുവരുകള്‍ക്ക് നല്‍കിയ നിറത്തിന് അനുയോജ്യമായ നിറങ്ങളാണ് ഉപയോഗിക്കുക. ചുവരില്‍ ഔട്ട് ലൈന്‍ വരച്ച ശേഷമാണ് ചിത്രം വരക്കുക. കൂടുതല്‍ പേരും സാധാരണ ടെക്‌സ്ച്ചര്‍ പെയിന്റുകള്‍ ഉപയോഗിച്ചു തന്നെയാണ് വാള്‍ ആര്‍ട്ട് ചെയ്യുന്നത്. ടെക്‌സ്ച്ചര്‍ പെയിന്റിന് അക്രിലികിനേക്കാള്‍ വിലക്കുറവും ചെയ്യാന്‍ എളുപ്പവുമാണ്. ത്രീഡി മിഴിവില്‍ വരെ വാള്‍ ആര്‍ട്ട് ചെയ്യുന്ന കലാകാരന്‍മാര്‍ ഉണ്ട്. ത്രീഡി ഫിനിഷിങ്ങില്‍ വാള്‍ ആര്‍ട്ട് ചെയ്യുന്നതിന് വാള്‍ സ്ട്രച്ചിങ് ലേസര്‍ പ്രിന്റുകള്‍ വരെ ഇന്ന്? ഉപയോഗിച്ചു വരുന്നു.