Latest News

രേഖാചിത്രത്തില്‍ മമ്മൂക്കയുണ്ടോ? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച മുറുകുമ്പോള്‍ പോസ്റ്റുമായി ആസിഫ്; ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകില്ലെന്ന് സൂചന; ചിത്രത്തില്‍ മമ്മൂക്ക പറഞ്ഞ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിളളിയും

Malayalilife
 രേഖാചിത്രത്തില്‍ മമ്മൂക്കയുണ്ടോ? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച മുറുകുമ്പോള്‍ പോസ്റ്റുമായി ആസിഫ്; ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകില്ലെന്ന് സൂചന; ചിത്രത്തില്‍ മമ്മൂക്ക പറഞ്ഞ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിളളിയും

സിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് രേഖാചിത്രം. സിനിമ തിയേറ്ററുകളിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുക്കയാണ് ആസിഫ് അലി. ഈ സിനിമയില്‍ മമ്മൂക്കയുണ്ടോ എന്ന ചോദിക്കുന്നവര്‍ക്ക് വ്യക്തമായല്ലെങ്കിലും ആകാംക്ഷയേറ്റുന്ന മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആസിഫ് നല്‍കിയിട്ടുള്ളത്.  ഈ ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ ആരും തന്നെ നിരാശര്‍ ആവില്ല എന്ന് ഞാന്‍ ഉറപ്പ് തരുന്നു.

നിങ്ങളെ കാത്ത് ഒരു കുഞ്ഞു സര്‍പ്രൈസ് ഈ സിനിമയില്‍ ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് ആസിഫ് കുറിച്ചത്. കൂടാതെ മമ്മൂട്ടിക്ക് ഹൃദയം തൊടുന്ന ഒരു നന്ദിയും ആസിഫ് പറയുന്നുണ്ട്.

ആസിഫിന്റെ കുറിപ്പ് ഇങ്ങനെ

'രേഖാചിത്രം' എന്ന എന്റെ ഏറ്റവും പുതിയ ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. ഈ സിനിമയില്‍ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച ഒരു നടന്‍ എന്ന നിലയില്‍ തല്‍ക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ ആരും തന്നെ നിരാശര്‍ ആവില്ല എന്ന് ഞാന്‍ ഉറപ്പ് തരുന്നു.

നിങ്ങളെ കാത്ത് ഒരു കുഞ്ഞു സര്‍പ്രൈസ് ഈ സിനിമയില്‍ ഒളിഞ്ഞു കിടപ്പുണ്ട്. സിനിമയുടെ റിലീസ് കാത്തു നില്‍ക്കുന്ന ഈ രാത്രിയില്‍, നിങ്ങളെല്ലാവരുടെയും മുന്നില്‍ വച്ച് തന്നെ പറയണ്ട മറ്റൊരു കാര്യമുണ്ട് - അത് മമ്മൂട്ടി എന്ന മഹാനടനോടും, ഒരുപക്ഷെ അതിലേറെ, ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്ക എന്ന വ്യക്തിയോടും ഉള്ള എന്റെ നന്ദിയാണ്. കാരണം അദ്ദേഹത്തിന്റെ സമ്മതവും, അനുഗ്രഹവും, അദ്ദേഹം തന്ന ധൈര്യവും, ഞങ്ങളോടും ഈ സിനിമയോടും അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ, ഒരിക്കലും ഈ സിനിമ സംഭവിക്കില്ലായിരുന്നു. ഈ സിനിമയിലെന്ന പോലെ, എന്റെ കരിയറിലും, ദിശാബോധവും ധൈര്യവും തന്ന ഒരു നെടുംതൂണായി അദ്ദേഹത്തിന്റെ പ്രെസെന്‍സ് എന്നുമുണ്ടായിരുന്നു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞാല്‍ തീരുന്നതല്ല, എന്നാലും മമ്മൂക്ക - എന്റെ മനസ്സും ഉള്ളും നിറഞ്ഞ നന്ദി.

ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവയും വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് ('ആട്ടം' ഫെയിം) തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 

'രേഖാചിത്രം' എന്ന സിനിമയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും വ്യക്തമക്കിയിരുന്നു.കാതോട് കാതോരം' എന്ന സിനിമയുമായി രേഖാചിത്രത്തിന് ബന്ധമുണ്ടെന്ന് ട്രെയ്ലര്‍ കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലാകും. എന്നാല്‍ അതിലും ചില സസ്‌പെന്‍സുകളുണ്ടാകും. തിയറ്ററില്‍ തന്നെ അനുഭവിക്കേണ്ട മാജിക്കുകളാണ് അത്. കാതോട് കാതോരത്തിലെ നായകന്‍ കൂടിയായ മമ്മൂട്ടിയുടെ അഭിപ്രായങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്ങനെ ചെയ്യാം എന്നുള്ള ഇന്‍പുട്ടുകള്‍ മമ്മൂട്ടി സിനിമയ്ക്കായി പറഞ്ഞു തന്നിട്ടുണ്ടെന്ന്  വേണു കുന്നപ്പിള്ളി പറഞ്ഞു.

mammooka in the rekhachithram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക