വാസ്തു എന്ന വാക്കിന്റെ അര്‍ത്ഥം ഭവനം എന്നാണ്. അഞ്ച് ഘടകങ്ങളെ ഒത്തൊരുമയോടെ ക്രമീകരിക്കുന്നതിനുള്ള ഒരു ശാസ്ത്രമാണ് ഇത്. ഭൂമി, ജലം, വായു, അഗ്‌നി, ആകാശം എന്നിവയാണ് ഈ ഘടകങ്ങള്‍. മര ഫര്‍ണ്ണിച്ചറുകള്‍ സംരക്ഷിക്കാനുള്ള വഴികള്‍. വിദഗ്ദരുടെ അഭിപ്രായത്തില്‍ വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം എന്നത് മനുഷ്യന്റെ ജീവിതത്തിന് മൂല്യം നല്‍കുക എന്നതാണ്. വീട്ടിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന അത്തരം ചില മാറ്റങ്ങളെക്കുറിച്ച് മനസിലാക്കുക.
*വീട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ശൂന്യമായ ഒരു ഭിത്തിയുണ്ടെങ്കില്‍ അവിടെ ഒരു ഗണേശ വിഗ്രഹമോ, ചിത്രമോ സ്ഥാപിക്കുക. ശൂന്യമായ ഭിത്തി ഏകാന്തതയെ പ്രതിനിധീകരിക്കുന്നതിനാല്‍ അത് മറയ്ക്കാനുള്ള മികച്ച മാര്‍ഗ്ഗമാണിത്.
*നിങ്ങളുടെ വീടിന്റെ അല്ലെങ്കില്‍ കെട്ടിടത്തിന്റെ കിണര്‍ തെറ്റായ ദിശയിലാണെങ്കില്‍ കിണറിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഒരു പഞ്ചമുഖി ഹനുമാന്‍ ചിത്രം വെക്കുന്നത് നല്ലതാണ്.
*വടക്ക്-കിഴക്ക് ഭാഗമാണ് ധ്യാനത്തിന് പറ്റിയ സ്ഥലം. ആത്മീയ വളര്‍ച്ചയ്ക്ക് ഈ ഭാഗത്തിരുന്ന് ധ്യാനിക്കുക.
*നല്ല വീക്ഷണത്തിനും ആസൂത്രണത്തിനുമായി വടക്ക് കിഴക്ക് ഭാഗത്ത് ഒരു നീളമുള്ള റോഡിന്റെ ചിത്രം സ്ഥാപിക്കുക.
*ആരോഗ്യകരമായ കുടുംബബന്ധങ്ങള്‍ക്ക് വേണ്ടി തെക്ക്-പടിഞ്ഞാറ് ദിശയില്‍ മഞ്ഞ അല്ലെങ്കില്‍ സ്വര്‍ണ്ണനിറത്തിലുള്ള ഫ്രെയിമുള്ള കുടുംബഫോട്ടോ സ്ഥാപിക്കുക.അല്ലെങ്കില്‍ ആരോഗ്യകരമായ കുടുംബബന്ധത്തിന് വേണ്ടി സൂര്യകാന്തിയുടെ ചിത്രം/പെയിന്റിങ്ങ് സ്ഥാപിക്കുക.
*ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ക്ക് വേണ്ടി കിഴക്ക് ഭാഗത്ത് ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രം അല്ലെങ്കില്‍ പെയിന്റിങ്ങ് സ്ഥാപിക്കുക.
*പഠനത്തില്‍ പുരോഗതി ലഭിക്കാന്‍ കുട്ടികളുടെ പഠനമേശ കിഴക്ക് ദിശയില്‍ സ്ഥാപിക്കുക.
*വീട്ടിലെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം തുല്യമായിരിക്കണം.
*തെക്ക് ഭാഗത്ത് ചുവന്ന നിറമുള്ള, കുതിച്ച് പായുന്ന കുതിരകളുടെ രൂപം വെയ്ക്കുന്നത് ധനം സ്ഥിരമായി ലഭിക്കാനും, ഐക്യം കൊണ്ടുവരാനും സഹായിക്കും.
*ആരോഗ്യകരമായ ദാമ്പത്യബന്ധം നിലനിര്‍ത്തുന്നതിന് കിടക്കയില്‍ ഒരു വിരിപ്പ് മാത്രം ഇടുക. ഭാര്യ കിടക്കുന്നത് എപ്പോഴും ഭര്‍ത്താവിന്റെ ഇടത് ഭാഗത്തായിരിക്കണം.
*അനാവശ്യമായ, ചിതറിക്കിടക്കുന്ന സാധനങ്ങളെല്ലാം നീക്കം ചെയ്യുക. പ്രത്യേകിച്ച് നിങ്ങളുടെ ബെഡ്ഡിന് അടിയിലുള്ളവ. അവ നിങ്ങളില്‍ സമ്മര്‍ദ്ധമുണ്ടാക്കുകയും, മനസിനെ കഴിഞ്ഞകാലവുമായി നിഗൂഡമായി ബന്ധിപ്പിക്കുകയും അത് നിങ്ങളുടെ പരോഗതി തടസ്സപ്പെടുത്തുകയും ചെയ്യും.
*കിടപ്പ് മുറിയില്‍ ഇരുട്ടുണ്ടാകരുത്. അവിടെ നന്നായി വെളിച്ചം ക്രമീകരിക്കണം. കുടുംബത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ ഭിത്തിയില്‍ ഇരുണ്ട നിറങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
*നെഗറ്റിവിറ്റി അകറ്റുന്നതിനും വെളിച്ചം കൊണ്ടുവരുന്നതിനും ബാത്ത്‌റൂമില്‍ ചെടികള്‍ അല്ലങ്കില്‍ മെഴുകുതിരികള്‍ സ്ഥാപിക്കുക.
*കുടുംബത്തിലെ ബന്ധങ്ങള്‍ നിശ്ചയിക്കുന്നതില്‍ അടുക്കളക്ക് ഒരു പ്രധാന പങ്കുണ്ട്. അടുക്കളയില്‍ സിങ്കും ഗ്യാസും തമ്മില്‍ പരമാവധി അകലം സൂക്ഷിക്കുക.
*ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കിടപ്പുമുറി തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കുക.