വീടും പരിസരവും വായു ശുദ്ധീകരിക്കാന്‍ സാധിക്കുന്ന ചെടികളുണ്ട്. അതെല്ലാം നമ്മുടെ വീടിന്റെ പരിസരത്ത് കാണാന്‍ കഴിയുന്നവയുമാണ്
ശ്വസിക്കുന്ന വായു ശുദ്ധീകരിക്കുന്ന സസ്യങ്ങള്‍ കൊണ്ട് സാധിക്കും. അവയാണ് മുളപന,റബര്‍, കവുങ്ങ്, ജമന്തി എന്നിവ.
അന്തരീക്ഷത്തിലെ എല്ലാത്തരം രാസവസ്തുക്കളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന സസ്യമാണ് മുളപന. ഇതിന്റെ വളര്‍ച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രകാശം അധികം ആവശ്യമില്ല അതിനാല്‍ വീടിനകത്ത് വയ്ക്കാം. കാര്‍ബണ്‍ മോണോക്സൈഡ്, ബെന്‍സീന്‍, ഫോര്‍മല്‍ഡീഹൈഡ്,സൈലീന്‍, ക്ലോറോഫോം എന്നിവ നീക്കം ചെയ്യുന്നതിനാല്‍ സ്വീകരണ മുറി, അലക്ക് മുറി, കിടപ്പ് മുറി എന്നിവിടങ്ങില്‍ ഈ സസ്യം നട്ടുവളര്‍ത്താം.
ഇന്ത്യയില്‍ റബര്‍ ചെടികള്‍ വളരെ സാധാരണമാണ്. ഇവയുടെ വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം, വെള്ളം,വളം എന്നിവ ധാരാളം ആവശ്യമാണ്. കാര്‍ബണ്‍ മോണോക്സൈഡ് ,ഫോര്‍മല്‍ഡീഹൈഡ്, ട്രൈക്ലോറോഎതിലീന്‍ എന്നിവ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും.മുളപന പോലെ തന്നെയാണ് കവുങ്ങും. ഇതിന്റെ കമാനാകൃതിയിലുള്ള ഇലകള്‍ ആകര്‍ഷകവും മനോഹരവുമാണ്. ഇതിന്റെ വളര്‍ച്ചയ്ക്ക് ധാരാളം സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്. അന്തീരീക്ഷത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ബെന്‍സീന്‍, കാര്‍ബണ്‍ മോണോക്സൈഡ് ,സൈലീന്‍, ട്രൈക്ലോറോ എതിലീന്‍ ,ഫോര്‍മല്‍ഡീഹൈഡ് എന്നിവ നീക്കം ചെയ്യാനും ഇവ മികച്ചതാണ്.
കാഴ്ചയില്‍ മനോഹരമാണ് എന്നതിന് പുറമെ ജമന്തി വായു ശുദ്ധീകരിക്കുകയും ചെയ്യും. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലത്ത് വയ്ക്കുകയും എല്ലാ ദിവസവും മണ്ണിന് ഈര്‍പ്പം ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം. അമോണിയയില്‍ നിന്നും രക്ഷനേടാന്‍ ഇവ സഹായിക്കും.