വീടുകളില്‍ ഓട് പതിപ്പിച്ച റൂഫില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ തടയാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. പ്രധാനമായും വീടുകളില്‍ ചോര്‍ച്ച വരാന്‍ സാധ്യത റൂഫിലെ റിഡ്ജുകളിലും മൂലകളിലുമായിരിക്കും. ഇത് തടയാനായി നല്ല വീതിയുള്ള മെറ്റല്‍ കൊണ്ടുള്ള ഷീറ്റി പാത്തിയായി ഉപയോഗിക്കുക. അതിനു ശേഷം ഓട് പാകിയാല്‍ ചോര്‍ച്ച വരുന്നത് തടയാന്‍ സാധിക്കും.
കൂടാതെ ഓട് വളരെ പഴകിയതാണെങ്കില്‍ അത് മാറ്റിയതിനുശേഷം മികച്ച ക്ലാംപിങ്ങുള്ള പുതിയ മോഡലിലുള്ള സെറാമിക് അല്ലെങ്കില്‍ സിമന്റിന്റെ ഓടുകള്‍ പാകാവുന്നതാണ്. എന്നാല്‍ ഇനി ഓട് മാറ്റുന്നില്ലെങ്കില്‍ പാകിയതിന്റെ ഇടയിലുള്ള വിടവുകള്‍ നല്ല സീലന്റും സിമന്റും യോജിപ്പിച്ച് അടയ്ക്കാവുന്നതാണ്. ഓട് പുതിയതായി പാകുകയാണെങ്കില്‍ നല്ല കനം കുറഞ്ഞ അലുമിനിയം അല്ലെങ്കില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചശേഷം ഓട് പാകുന്ന രീതിയും ഉണ്ട്.