Latest News

വീടുകളില്‍ അക്വേറിയം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
 വീടുകളില്‍ അക്വേറിയം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടുകളില്‍ മീന്‍ വളര്‍ത്തുന്ന ഒരു സാധാരണ വിനോദമാണ്. മറ്റ് ജീവികളെ പോലെ തന്നെ പെറ്റ്‌സ് പോലെയാണ് മീനും. എന്നാല്‍ അക്വേറിയം സൂക്ഷിക്കുന്നതും മീനുകളെ വളര്‍ത്തുന്നതും സംബന്ധിച്ച് പലര്‍ക്കും നിരവധി ആശങ്കകളെ കുറിച്ചും ശ്രദ്ധിക്കണ്ട കാര്യങ്ങളെ കുറിച്ചും

അക്വേറിയം സംരക്ഷിക്കുന്നതിന് ചെലവ് കൂടുതലാണോ? 

അല്ല. അക്വേറിയം വലുതാകും തോറും പരിപാലനം എളുപ്പമാകും. ശുദ്ധ ജല മത്സ്യങ്ങളെ എളുപ്പം സംരംക്ഷിക്കാം ചെലവ് കുറവുമാണ്. ശുദ്ധജല മത്സ്യങ്ങള്‍ക്ക് ദൃഢശരീരമാണുള്ളത് ഇവ വളരെ പെട്ടെന്ന് പുതിയ അന്തരീക്ഷവുമായി ഇണങ്ങി ചേരും. ഒരു സാധാരണ അക്വേറിയം സൂക്ഷിക്കുമ്പോള്‍ ചെലവ് വരുന്ന കാര്യങ്ങള്‍ മത്സ്യങ്ങളുടെ ഭക്ഷണം, ശുദ്ധമാക്കല്‍, മതിയായ വെളിച്ചം ലഭ്യമാക്കല്‍ എന്നിവയാണ്. ഇതിനെല്ലാം ചെലവ് വളരെ കുറവാണ് . ഈ അടിസ്ഥാന സൗകര്.ങ്ങള്‍ ഉണ്ടെങ്കില്‍ വളറെ എളുപ്പത്തില്‍ ഒരു അക്വേറിയം നോക്കി നടത്താം.

*അക്വേറിയത്തിലെ വെള്ളം എന്നും മാറ്റരുത്

എന്നും വെള്ളം മാറ്റുന്നത് യഥാര്‍ത്ഥത്തില്‍ മീനുകളെ കൊല്ലുകയാണ് ചെയ്യുക. അക്വേറിയത്തിലെ വെള്ളം പൂര്‍ണമായി മാറ്റരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്ന്. എല്ലാ ആഴ്ചയും 10-20 ശതമാനം മാത്രം മാറ്റുന്നതാണ് ഉചിതം.

ഒരു മാസത്തെ ഇടവേള നിങ്ങള്‍ക്ക് അരിക്കാനുള്ള സംവിധാനം ഉണ്ടെങ്കില്‍ , 30-50 ശതമാനം വെള്ളം മാറ്റുന്നതിന് മുമ്പ് ഒരു മാസത്തെ ഇടവേള എടുക്കാന്‍ കഴിയും. വെള്ളത്തിലെ ബാക്ടീരിയ മീനുകള്‍ നിലനില്‍ക്കുന്നതിന് സഹായിക്കും. വെള്ളം പൂര്‍ണമായി മാറ്റുന്നത് അപകടമാണ്. 

*ഇതൊരു വിനോദവൃത്തിയാക്കുകയാണെങ്കില്‍ ചെറിയ ടാങ്ക് തിരഞ്ഞെടുക്കരുത്. ചെറിയ ടാങ്കുകള്‍ പരിപാലിക്കാന്‍ വളരെ പ്രയാസമാണ്. വലിയ ടാങ്കുകള്‍ സൂക്ഷിക്കാനാണ് എളുപ്പം. മത്സ്യങ്ങളുട മരണനിരക്കും കുറവായിരിക്കും. മത്സ്യങ്ങളെ പ്രത്യേകിച്ച് സ്വര്‍ണമത്സ്യത്തെ ഒരു പാത്രത്തില്‍ വളര്‍ത്തുന്നത് വളരെ മോശമായ ആശയമാണ്. ഇതില്‍ മത്സ്യങ്ങള്‍ക്ക് നീന്തി നടക്കാന്‍ സ്ഥലം കുറവായിരിക്കും . ഇവ എളുപ്പത്തില്‍ ചാകാന്‍ ഇത് കാരണമാകും.

*മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ മതിയായ ഓക്സിജന്‍ ആവശ്യമാണ് അല്ലെങ്കില്‍ അവയ്ക്ക് ടാങ്കില്‍ ശ്വാസം മുട്ടും. കൂടാതെ മത്സ്യങ്ങളുടെ മാലിന്യങ്ങള്‍ വിഷമായി മാറുന്നതിന് മുമ്പ് അലിയിക്കുകയും സംസ്‌കരിക്കുകയും വേണം . നിശ്ചിത അളവിലുള്ള വെള്ളത്തിന് ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ശേഷി ഉണ്ടായിരിക്കും. കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റുന്നതായിരിക്കും ടാങ്കിന് ഗുണകരമാവുക. 

ഒരു നല്ല അക്വേറിയം നിലനിര്‍ത്തുക എന്നത് വളരെ എളുപ്പമാണ്. മാസത്തില്‍ ഒരിക്കലോ രണ്ട് തവണയോ വെള്ളം മാറ്റണം എന്നത് മാത്രമാണ് ചെയ്യേണ്ടി വരുന്നത്. 


 

Read more topics: # home,# aquarium,# maintanance
home,aquarium,maintanance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES