അച്ഛന് എന്നാല്‍ എല്ലാ മക്കള്‍ക്കും ഒരു വികാരമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. അവര്‍ക്ക് അവരുടെ അച്ഛനാണ് റോള്‍ മോഡല്‍. അവരുടെ അച്ഛനായിരിക്കും അവരുടെ ആദ്യത്തെ സൂപ്പര്‍ ഹീറോയും. തനിക്ക് ആരാകണം എന്ന് ചോദിച്ചാല്‍ അച്ഛനെ പോലെ ആയാല്‍ മതി എന്ന് ചെറുപ്പത്തില്‍ പറയുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട്. അച്ഛന്‍ പാടിയ പാട്ട്, പറഞ്ഞു തന്ന കഥ, കൈപിടിച്ചു നടന്ന വഴികള്‍ എല്ലാം അവരുടെ മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകളായി മാറും. അച്ഛനോടുള്ള സ്‌നേഹവും ആദരവുമാണ് പല പെണ്‍കുട്ടികളെയും ശക്തിയുള്ള സ്ത്രീകളായി മാറ്റുന്നത്. അച്ഛന്റെ മുഖത്തെ ഒരു പെരുമഴപോലും ജീവിതത്തില്‍ വരും എങ്കിലും അതിനെ മറികടക്കാനുള്ള ധൈര്യം അവളെ അച്ഛനില്‍ നിന്നാണ് നേടുന്നത്. അച്ഛന് എന്നു പറയുമ്പോള്‍ കണ്ണ് നിറയുന്ന അനേകം പെണ്‍കുട്ടികള്‍ ഉണ്ട് കാരണം അതൊരു ബന്ധം മാത്രമല്ല, അതൊരു ആത്മബന്ധമാണ്.
എന്നാല്‍, ലോകത്ത് എല്ലാക്കുട്ടികള്‍ക്കും അച്ഛന്റെ സ്നേഹവും സാന്നിധ്യവും മുഴുവനും കിട്ടാന്‍ ഭാഗ്യമുള്ളവരായിരിക്കില്ല. ചിലര്‍ക്ക് അച്ഛനെ കുറിച്ച് ഓര്‍മ്മ മാത്രമാണ്. ചിലര്‍ക്ക് അച്ഛന്‍ എന്നും ഫോട്ടോയിലെ ഒരുപാട് കാലമായി കാണാത്ത മുഖമാണ്. അങ്ങനെ ഒരു ദു:ഖം അനുഭവിച്ചുകൊണ്ടാണ് ഏഴാം ക്ലാസുകാരിയായ ശ്രീനന്ദ തന്റെ മരിച്ച്് പോയ അച്ഛന് അത്തെഴുതിയിരിക്കുന്നത്. തന്റെ ഉള്ളിലെ വേദനയും നഷ്ടബോധവുമാണ് അവളുടെ ഓരോ വാക്കിലും തഴുകിയിരിക്കുന്നത്. ഒരു കുട്ടിയുടെ ഹൃദയത്തില്‍ അച്ഛനെന്നത് എത്ര വലിയ സ്ഥാനമാണുള്ളത് എന്ന് കാണിക്കുന്നതാണ് ഈ കത്ത്. മരിച്ചുപോയ അച്ഛന് ശ്രീനന്ദ എഴുതിയ കത്ത് വായിച്ചതിന് ശേഷം എനിക്ക് കണ്ണ് നിറഞ്ഞു. ആ ചെറിയ പെണ്‍കുട്ടിയുടെ വരികളില്‍ ഒളിഞ്ഞിരുന്നത് വാക്കുകള്‍ മാത്രമല്ല, അതിലപ്പുറം ഉള്ളില്‍ തളിരിട്ട് നില്‍ക്കുന്ന വേദനയും അതിനൊപ്പം തന്നെയുളള സ്‌നേഹവും ആണ്. കുട്ടിക്കാലം മുറുകെ പിടിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെടുന്നത് ഒരിക്കലും മായാത്ത ഒരു വിടവാണ്. ശ്രീനന്ദയുടെ കത്ത് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ഇക്കാര്യമാണ് ഓര്‍മ്മകള്‍ക്ക് മരണമില്ല, അവ മനസ്സിന്റെ ആഴത്തില്‍ ജീവിച്ചിരിക്കുന്ന ഒന്നാണ്.
പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂളില്‍ വിദ്യാരംഗം നടത്തിയ കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുത്ത് തന്റെ ഹൃദയത്തില്‍ കിടന്നിരുന്ന വേദനയെ വാക്കുകളാക്കി ഒരമൂല്യമായ കത്ത് എഴുതിയിരിക്കുകയാണ് ശ്രീനന്ദ. ഇനി ഒരിക്കലും തിരികെ വരാനാകാത്ത തന്റെ പ്രിയപ്പെട്ട അച്ഛനോടുള്ള സ്നേഹവും കുറവുമില്ലാത്ത ഓര്‍മ്മകളും ഈ കത്തില്‍ നിറഞ്ഞിട്ടുണ്ട്. ''അച്ഛന്‍ സ്വര്‍ഗത്തിലാണെന്നു ഞാന്‍ വിശ്വസിക്കുന്നു, അച്ഛന് സുഖമാണോ?'' എന്ന് തുടങ്ങി ''അച്ഛന് ഒരായിരം ഉമ്മ, ബാക്കി വിശേഷം പിന്നെ എഴുതാം'' എന്നു വരെ എത്തുന്ന കത്തിലെ ഓരോ വരിയും ഒരൊരു കുഞ്ഞുമനസ്സിന്റെ ആഴമുള്ള ദുഃഖമാണ് കാണിക്കുന്നത്.
അച്ഛനെ നഷ്ടപ്പെട്ടതിന്റെ വേദന എത്രമാത്രമെന്നു ആ കുട്ടിയുടെ വാക്കുകളിലൂടെ അറിയാന്‍ സാധിക്കും. ''അച്ഛനെ മറക്കാന്‍ എനിക്ക് കഴിയുന്നില്ല... അച്ഛന്‍ എപ്പോഴാണ് തിരിച്ചു വരിക?'' എന്നൊക്കെയുള്ള ചോദ്യം കേട്ടാല്‍ തന്നെ ആരുടെയായാലും കണ്ണ് നിറയും. ഒരു കുഞ്ഞ് മനസ്സ് ഇത്രയും വേദനയോടെയും ആത്മാര്‍ത്ഥതയോടെയും ഒരു കത്ത് എഴുതിയിട്ടുണ്ടാകാമോ. അച്ഛന്റെ അഭാവം കുടുംബത്തിലെ എല്ലാവരെയും ബാധിക്കുന്നുണ്ടെന്നും ''അച്ഛന്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും ഇവിടെ സുഖമില്ല...'' എന്നും ശ്രീനന്ദ കത്തില്‍ പറയുന്നു. എപ്പോഴെങ്കിലും ഒരിക്കല്‍ ഞാന്‍ അച്ഛനെ കാണും...' ''ഞാന്‍ നന്നായി പഠിക്കുന്നുണ്ട്, അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്'' എന്നും അവള്‍ കത്തില്‍ പറയുന്നുണ്ട്.
ശേഷം ''അച്ഛന് ഒരായിരം ഉമ്മ...'' എന്ന വായനയോടെ ഈ കത്ത് അവസാനിക്കുമ്പോള്‍, നമ്മുടെ മനസ്സിലും ഈ കുഞ്ഞിന്റെ വേദനയും സ്‌നേഹവും മനസിലാക്കിക്കുയാണ്. അതൊരു കത്ത് മാത്രമല്ല, അവള്‍ എത്രമാത്രം അവളുടെ അച്ഛനെ മിസ് ചെയ്യുന്നു എന്നതിലുമുള്ള ഒരു സത്യമാണ്. ഈ കത്ത് ഓരോരുത്തരുടെയും ഹൃദയത്തില്‍ ഒരിക്കലും മായാത്ത ഓര്‍മ്മയായി നിലനില്‍ക്കും. 2024 ഏപ്രില്‍ 10ന് ബൈക്കപകടത്തിലാണ് ശ്രീനന്ദയുടെ പിതാവ് പനങ്ങാട് നോര്‍ത്ത് നെരവത്ത് മീത്തല്‍ ബൈജു മരിച്ചത്. ബൈജു മികച്ച പാട്ടുകാരനായിരുന്നു. ശ്രീനന്ദയുടെ അമ്മ ചെറിയ ജോലി ചെയ്താണ് കുടുംബത്തെ നോക്കുന്നത്. വായിക്കുന്നവരുടെ കണ്ണില്‍ നനവു പടര്‍ത്തുന്ന ഈ കത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടി.