ടോയ്ലറ്റിലെ ദുര്‍ഗന്ധം അകറ്റണോ? ഈ വിദ്യകള്‍ ഉപയോഗിച്ച് നോക്കൂ

Malayalilife
ടോയ്ലറ്റിലെ ദുര്‍ഗന്ധം അകറ്റണോ? ഈ വിദ്യകള്‍ ഉപയോഗിച്ച് നോക്കൂ

ബാത്ത്‌റൂമില്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടോ?  തിരക്കുകള്‍ മൂലം പതിവായി ബാത്ത്‌റൂം വൃത്തിയാക്കാത്തത് കൊണ്ടാകാം പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. അത്തരത്തില്‍ ബാത്ത്റൂമിലെ ദുര്‍ഗന്ധത്തെ നേരിടാന്‍ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകള്‍ നോക്കാം

ടോയ്ലറ്റ് എല്ലാ ദിവസവും വൃത്തിയാക്കണം. കൂടാതെ തറയും ഭിത്തിയുമെല്ലാം നന്നായി ഉരച്ച് കഴിക്കുകയും വേണം. ക്ലീന്‍ ചെയ്യുമ്പോള്‍ ഓരോന്നിനും പ്രത്യേകം സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കാം.'                       
             
ഓരോ തവണ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷവും ടോയ്ലെറ്റിലെയും ബാത്ത്‌റൂമിലേയും വെള്ളവും നന്നായി കളഞ്ഞ് ഉണക്കാന്‍ ശ്രമിക്കുക. ഇത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും.ബാത്ത്റൂം ഫ്രഷ്നര്‍ ഉപയോഗിക്കുന്നത് ടോയ്ലെറ്റിലെയും ബാത്ത്‌റൂമിലേയും ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ നല്ല മണമുള്ള ലോഷനുകള്‍ ബാത്രൂം കഴുകാന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.' ,
                 
ബേക്കിംഗ് സോഡ ബാത്ത്‌റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ ഏറെ പ്രയോജനം ചെയ്യും. നിങ്ങളുടെ ബാത്ത്‌റൂമില്‍ ബേക്കിംഗ് സോഡ  ഒരു തുറന്ന കണ്ടെയ്‌നറില്‍ വെച്ചാല്‍ മതി, ദുര്‍ഗന്ധം അകറ്റാം. 

2. വിനാഗിരി 

ബാത്ത്‌റൂം കഴുകുന്ന വെള്ളത്തില്‍ കുറച്ച് വിനാഗിരി കൂടി ചേര്‍ക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കാം. 

3. നാരങ്ങ

ബാത്ത്‌റൂമിലെ ദുര്‍ഗന്ധത്തെ നേരിടാന്‍ നാരങ്ങയും സഹായിക്കും. ഇതിനായി കുറച്ച് നാരങ്ങ കഷ്ണങ്ങള്‍ നിങ്ങളുടെ ബാത്ത്റൂമില്‍ വയ്ക്കുക. അല്ലെങ്കില്‍ ഒരു പാത്രത്തില്‍ നാരങ്ങാനീര് ജനാലയ്ക്കരികില്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതും ദുര്‍ഗന്ധം മാറാന്‍ സഹായിച്ചേക്കാം. 

4. ഉപ്പ് 

ഉപ്പും വിനാഗിരിയും ചേര്‍ത്ത് ബാത്ത്‌റൂം കഴുകുന്നതും ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും. 

5. പുതിനയില, ഗ്രാമ്പൂ

പുതിനയിലയും ഗ്രാമ്പൂയും ചതച്ചെടുത്ത്  ബാത്ത്‌റൂമില്‍ വയ്ക്കുക. ബാത്ത്റൂമിലെ ദുര്‍ഗന്ധം മാറാന്‍ ഇത് സഹായിക്കും. 

6.  ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലികള്‍ കര്‍പ്പൂരവുമായി മിക്സ് ചെയ്ത് ബാത്ത്‌റൂമിന്റെ ജനാലയുടെ സമീപം വയ്ക്കുക. ഇതും ദുര്‍ഗന്ധം മാറാന്‍ ഇത് സഹായിക്കും. 

7. ടീ ബാഗുകള്‍ 

ഉപയോഗം കഴിഞ്ഞ ടീ ബാഗുകള്‍ ബാത്ത്‌റൂമിലെ ഒരു ഗ്ലാസ് പാത്രത്തില്‍ വയ്ക്കുക. ദുര്‍ഗന്ധം അകറ്റാന്‍ ഇതും സഹായിക്കും.

Read more topics: # ബാത്ത്‌റൂം
Bathroom Smell tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES