ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നത്. ആണ്‍കുട്ടിയാണെന്നുള്ള സന്തോഷവാര്‍ത്തയും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുള്ള വാര്‍ത്തയും കുടുംബവും ദിയയും അശ്വനും അവരുടെ ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ കാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദിയ തന്റെ കണ്‍മണിയുടെ വരവ് അറിയിച്ചതും. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു ദിയയുടെ പ്രസവം. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടവും ദിയ തന്റെ വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ദിയയ്ക്ക് ആണ്‍കുഞ്ഞാണ് പിറക്കാന്‍ പോകുന്നത് എന്ന് ഒരു പ്രവചനം ഉണ്ടായിരുന്നു. ചെന്നൈയിലെ ഒരു യാത്രയിലാണ് ഹസ്തരേഖ നോക്കിയ ദിയയോട് തനിക്ക് ഒരു ആണ്‍കുഞ്ഞാണ് വരാന്‍ പോകുന്നത് എന്ന് പറഞ്ഞത്. അതും സത്യമായിരിക്കുകയാണ്.
അഞ്ചാം മാസത്തിലാണ് ദിയയും അശ്വിനും ചെന്നൈയിലേക്ക് പോയത്. അവിടെ വച്ച് ഒരു ഹസ്തരേഖ ഒക്കെ നോക്കിപറയുന്ന ആളെ കാണാന്‍ ഇടയായി. ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും ഒരു കൗതുകത്തിനാണ് ദിയയും അശ്വിനും കൈ നോക്കാന്‍ ചെല്ലുന്നത്. അന്ന് അവര്‍ കൈനോക്കി പറഞ്ഞത് കേരളം അടക്കി വാഴുന്ന അയ്യപ്പ സ്വാമി ആണ്‍കുഞ്ഞിന്റെ രൂപത്തില്‍ പിറക്കുമെന്നാണ് ദിയയോട് കൈനോക്കി കൈനോട്ടക്കാരന്‍ പറഞ്ഞത്. ആ വാക്കുകള്‍ കേട്ടപ്പോള്‍ തനിക്കും അങ്ങനെയൊരു ഗട്ട് ഫീലിങ് ഉണ്ടായിരുന്നുവെന്നും ദിയ പറഞ്ഞിരുന്നു. എന്തായാലും ആ കൈനോട്ടക്കാരന്‍ പറഞ്ഞത് സത്യമായിരിക്കുകയാണ്. ദിയ്ക്കും അശ്വിനും ഒരു ആണ്‍കുഞ്ഞ് തന്നെയാണ് പിറന്നിരിക്കുന്നത്.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് വൈകാതെ തന്നെ ഒരു ലണ്ടന്‍ യാത്ര ദിയയും അശ്വിനും നടത്തിയിരുന്നു.വിദേശ രാജ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം വിലക്കിയിട്ടില്ലാത്തതിനാല്‍ ദിയ അവിടെ വെച്ച് കുഞ്ഞിന്റെ ജെന്റര്‍ ടെസ്റ്റിലൂടെ മനസിലാക്കി കാണുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അത്തരം പരിശോധനകളൊന്നും ദിയ നടത്തിയിരുന്നില്ല. ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും കൈനീട്ടി വാങ്ങുക. അതിനും അപ്പുറം ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് മാത്രമായിരുന്നു ദിയ ആ?ഗ്രഹിച്ചിരുന്നത്. അതുപോലെ തന്നെ സംഭവിച്ചു. ആരോഗ്യമുള്ള ആണ്‍കുഞ്ഞിനെ തന്നെയാണ് ദിയയ്ക്ക് ലഭിച്ചത്. ദിയയുടെ ബേബി ബംപിന്റെ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രവചിച്ചതും ആണ്‍കുഞ്ഞാണെന്നാണ്.
ആരാധകരുടെ ഗസ്സും സത്യമായി. ദിയയ്ക്ക് ആണ്‍കുഞ്ഞ് പിറന്ന് കാണാനാണ് ആ?ഗ്രഹമെന്നാണ് സിന്ധുവിന്റെ അമ്മയും പറഞ്ഞത്. ഗേള്‍സ് ഗ്യാങ്ങിലേക്ക് ആണ്‍തരി വന്നലുള്ള സന്തോഷം മറ്റൊന്നാകുമെന്നാണ് അമ്മൂമ്മ പറഞ്ഞത്. എന്നിരുന്നാലും ആണായാലും പെണ്ണായാലും സന്തോഷമാണെന്നും എല്ലാം നല്ലതുപോലെ പര്യവസാനിക്കണമെന്ന് മാത്രമാണ് പ്രാര്‍ത്ഥനയെന്നും അമ്മൂമ്മ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ജനന തിയ്യതിക്കും പ്രത്യേകതയുണ്ട്. ജൂലൈ അഞ്ചിനാണ് ദിയയുടെ കുഞ്ഞ് ജനിച്ചിരിക്കുന്നത്. ദിയയുടെ പിറന്നാള്‍ മെയ് അഞ്ചിനാണ്. ദിയ-അശ്വിന്‍ വിവാഹം നടന്നത് സെപ്റ്റംബര്‍ അഞ്ചിനാണ്. ഇപ്പോഴിതാ കുഞ്ഞും ഒരു അഞ്ചാം തിയ്യതിയാണ് പിറന്നിരിക്കുന്നത്. അഞ്ചെന്ന നമ്പര്‍ ഓരോ വര്‍ഷം കഴിയുന്തോറും ദിയയുടെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതായി മാറുകയാണ്. പ്രസവതിയ്യതിക്ക് ഒരു ദിവസം മുമ്പാണ് ദിയ അഡ്മിറ്റായത്.