അടുക്കളയില്‍ സാധാരണയായി നാം ഉപയോഗിക്കാറുള്ള ഒന്നാണ് കിച്ചന്‍ ടവലുകള്‍. എന്നാൽ ഇവ രോഗങ്ങളുടെ വാഹകരാണ് എന്നുള്ള കാര്യം പലര്ക്കും അറിയാറില്ല. അടുക്കളയിലെ മെഴുക്കും മറ്റും തുടക്കാൻ ഉപയോഗിക്കുന്ന ഇവ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പല വീടുകളിലും വൃത്തികേടായും ദുര്‍ഗന്ധത്തോടെയും ഇരിക്കുന്ന ഒന്നാണ് കിച്ചന്‍ ടവലുകള്‍. ഇവ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്ന് നോക്കാം.
കിച്ചന്‍ ടവലുകള്‍ വാങ്ങി കഴിഞ്ഞാൽ അവ നാണായി ഒന്ന് കഴുകി എടുത്ത ശേഷം മാത്രം ഉപയോഗിക്കാൻ പാടുള്ളു. അവയില്‍ നിര്‍മ്മാണഘട്ടത്തിൽ പറ്റിപിടിക്കുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. മൈക്രോവേവ് അവ്നിൽ 30 സെക്കന്‍ഡ് ടവല്‍ കഴുകിയുണക്കിയ ശേഷം വച്ചാല്‍ അതിലെ ബാക്ടീരിയകളെ നശിപ്പിക്കാനാവും. അല്ലെങ്കില്‍ നല്ല വെയിലത്ത് വച്ച് ഇവ ഉണക്കി എടുക്കാവുന്നതുമാണ്.
ടവലുകള്‍ . ഈര്‍പ്പമുള്ള സ്ഥലത്താണ് ഉണക്കാന്‍ ഇടുന്നെതെങ്കില്‍ വീണ്ടും അണുക്കള്‍ ഇതിൽ ഉണ്ടാകാനും ഇടയുണ്ട്.
അടുക്കളയില്‍ കഴിവതും വെള്ളനിറമുള്ള എന്നാല്‍ 100% കോട്ടണ്‍ ടവലുകള്‍ വേണം ഉപയോഗിക്കാന്‍. ഇവ ഉപയോഗിക്കുന്നതിലൂടെ എളുപ്പത്തില്‍ അഴുക്ക് പിടിക്കുന്നത് തിരിച്ചറിയാം. പ്രത്യേകം ചൂട് വെള്ളത്തില്‍ കിച്ചണ്‍ ടവലുകള്‍ കഴുകുമ്പോള്‍ ഇടുക. അതിന് ശേഷം ബ്ലീച്ച് ചെയ്താല്‍ ടവലിന് നല്ല വൃത്തിയും ഗന്ധവും ലഭിക്കും. വിനാഗിരിയോ, ബേക്കിംഗ് സോഡയോ ബ്ലീച്ചിംഗ് പൗഡറിന് പകരം ഉപയോഗിക്കാം.
അതെ സമയം ഇനി ടവലില്‍ അഴുക്ക് കൂടുതല്‍ ആണ് ഉള്ളതിന് എങ്കിൽ തലേദിവസം രാത്രി നല്ല ചൂട് വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡർ ഇട്ടശേഷം അതില്‍ ടവൽ മുക്കി വച്ച് രാവിലെ തന്നെ നന്നായി കഴുകി എടുക്കാവുന്നതാണ്. ദിവസവും രാത്രി അടുക്കളയിൽ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ടവല്‍ കഴുകി ഇടുക എന്നതാണ്. തുണി വിരിക്കേണ്ടത് നല്ല വായൂ സഞ്ചാരമുള്ള ഇടത്താകണം. ശേഷം രാവിലെ പറ്റുന്നെങ്കിൽ വെയില്‍ കൊള്ളിച്ചു കൊണ്ട് വീണ്ടും ഉപയോഗിക്കാവുന്നതാണ്.