അമിതവണ്ണം പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. അതിനായി ധാരാളം മാർഗ്ഗങ്ങൾ ആണ് പലരും പരീക്ഷിച്ച് നോക്കാറുള്ളത്. ശരിയായ ഭക്ഷണ മാർഗത്തിലൂടെ മാത്രമേ ഭാരം നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. ഭക്ഷണങ്ങൾ കഴിക്കുന്ന കൂട്ടത്തിൽ വെള്ളരിക്ക ചേർക്കുന്നത് ശരീര ഭാരം നിയന്ത്രിക്കുന്നത് പരിഹാരമാണ്. വെള്ളരിക്ക നിത്യേനെ ഉപയോഗിക്കുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് കിലോ വരെ ഭാരം കുറയ്ക്കാനും സാധിക്കുന്നതാണ്.
ആരോഗ്യ കാര്യത്തിൽ ഗുണങ്ങൾ ഏറെ ഉള്ള വെള്ളരിക്കയിൽ ജലാംശം ഏറെയാണ്. കുക്കുബർ ജ്യൂസ് വിശപ്പും ദാഹവുമുള്ള ഒരാള്‍ക്ക് നൽകുന്നത് മികച്ച ഒരു മാർഗവുമാണ്. അതോടൊപ്പം ഇതിൽ കലോറി രഹിതവുമാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കണമെങ്കില്‍ വെള്ളരി നിത്യേനെ ഉള്ള ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതാണ്. വിശപ്പ് ഏറെ ഉള്ള സമയങ്ങളിൽ ജങ്ക് ഫുഡ് കഴിക്കുന്നതിന് പകരം ഇത് ഉപയോഗിക്കാവുന്നതാണ്.
വയറു കുറയ്ക്കാനും വെള്ളരി ഫലപ്രദമാണ്. 15 ദിവസം അടുപ്പിച്ച് വെള്ളരിക്ക ഉപയോഗിക്കുകയാണെങ്കിൽ ഭാരം ഏഴ് കിലോ ആയി കുറച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കുക്കുമ്പർ കഴിക്കുന്നതിലൂടെ ശരീരത്തിൽ ഉള്ള 96% ജലാംശവും നിലനിർത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ, ബി, കെ എന്നിവയും കുക്കുമ്പറില്‍ അടങ്ങിയിരിക്കുന്നു.