കഞ്ഞിവെള്ളം പതിവായി കുടിക്കുന്നത്തിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉണ്ടാകുന്നത്. ധാരാളം അമിനോ ആസിഡുകള്‍ ആണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. ശരീരത്തിലെ മസിലുകളുടെ പുനരുദ്ധാരണത്തിനും ശരീര കലകളുടെ ആരോഗ്യത്തിനും ഗുണകരമാണ്. ദാഹ ശമനിയായി തന്നെ കണിവെള്ളം നാം ഉപയോഗിക്കാറുണ്ട്.
കഞ്ഞിവെള്ളം തൊലിപ്പുറത്തെ അസ്വസ്ഥതകള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്. പലതരത്തിലുള്ള അസ്വസ്ഥതകളാണ് പലര്‍ക്കും അമിതമായി സൂര്യ രശ്മികള്‍ ഏല്‍ക്കുമ്പോള്‍ അനുഭവപ്പെടാറുള്ളത്. തൊലിയില്‍ പൊള്ളലുകളും മറ്റും കൂടുതലായി ഉണ്ടാകുകയും ചെയ്യുന്നു. അതേ സമയം കഞ്ഞിവെള്ളം പൊള്ളൽ ഉള്ള ഭാഗത്ത് ഒഴിച്ച് കഴുകുന്നത് ഏറെ ഗുണകരമാണ്. തൊലിപ്പുറത്ത് ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ വളരെ പെട്ടെന്ന് തന്നെ കഞ്ഞിവെള്ളം കൊണ്ട് തന്നെ പരിഹരിക്കാൻ സാധിക്കുന്നതാണ്.
ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നല്കുന്നതോടൊപ്പം സൗന്ദര്യത്തിന് ഏറെ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു കഞ്ഞിവെള്ളം. തലമുടിയുടെ വളർച്ചയ്ക്കും മറ്റും ഇവ ഉപയോഗിച്ച് വരുന്നു. പലപ്പോഴും ഉണ്ടാകുന്ന വയർ വേദനയ്ക്കും വളറിളക്കത്തിനും ഇവ ഏറെ ഗുണകരമാണ്. ക്ഷീണമകറ്റാൻ ഏറ്റവും നല്ല ഉപാധിയാണ് കഞ്ഞി വെള്ളം. ധാരാളം ഫൈബറു അന്നജവും ഇവയിൽ അടങ്ങിയിട്ടുള്ളതിനാൽ വയറിനുള്ളിലുലെ നല്ല ബാക്ടീരിയകൾ വളരാൻ സഹിക്കുന്നു. അത് കൊണ്ട് തന്നെ മലബന്ധം ഉണ്ടാകുന്നത് ഇല്ലാതാകുന്നു.