ആരോഗ്യ സംരക്ഷണത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാക്കാകാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. അത് കൊണ്ട് തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം. മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കരിഞ്ചീരകത്തിന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. ഇവയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
1.ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും
നല്ല ചൂടുള്ള വെള്ളത്തില്‍ ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം കലര്‍ത്തി ദിവസം ഒരു നേരം കഴിക്കേണ്ടതാണ്. അതോടൊപ്പം രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ആസ്തമ പോലുള്ള രോഗങ്ങൾ തടയുന്നതിന് ഗുണകരമാണ്.
2. മുതുകു വേദനയും വാത സംബന്ധമായ പ്രശ്നങ്ങുളും
മിതമായ അളവില്‍ അല്പം കരിഞ്ചീരകതൈലം ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. രണ്ടു നേരം ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്‍ത്ത് കഴിക്കുന്നതും വേദനകൾ ശമിക്കാൻ ഉത്തമമാണ്.
3.വയറിളക്കം
ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ഒരു കപ്പ് തൈരില്‍ ചേര്‍ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കുന്നത് തുടരുക.
4.പ്രമേഹം
ഒരു കപ്പ് കട്ടന്‍ചായയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുന്നത് പതിവാക്കിയാൽ പ്രമേഹത്തെ തടയാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും ഒഴിവാക്കേണ്ടതുമാണ്.
5.തൊണ്ടവരള്‍ച്ച
ചൂട് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കരിംജീരക തൈലം കലര്‍ത്തി രണ്ടു നേരം കഴിക്കുക. ഈ തൈലം നെഞ്ചിലും പുറത്തും പുരട്ടി തടവുന്നതും നല്ലതാണ്.
6.കടുത്ത പനി
ഒരു ഗ്ലാസ് നാരങ്ങാ നീരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഇങ്ങനെ തുടരാവുന്നതാണ്.