Latest News

അസിഡിറ്റി എന്ന വില്ലനെ ഇനി ചെറുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
അസിഡിറ്റി എന്ന വില്ലനെ ഇനി ചെറുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്.  ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി ചില ഗൃഹമാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

 തണുത്ത പാല്‍: അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ് തണുത്ത പാല്‍ .  ഒരു സ്പൂണ്‍ നെയ്യ്  തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍. 
 
തുളസിയില: അസിഡിറ്റിയെ തടയാന്‍ തുളസിയില ചവച്ചരച്ച് കഴിക്കുന്നത്  ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.

 പുതിനയില:  അസിഡിറ്റിയെ ചെറുക്കാന്‍ പുതിനയില ഏറെ നല്ലതാണ്.  ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് കുടിക്കുന്നത് മികച്ച ദഹനം നൽകുന്നുണ്ട്. അതുമല്ലെങ്കിൽ  പുതിനയില തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു തന്നെ കുടിക്കാം. വയറിന് തണുപ്പു നല്‍കാനും  ഇത് അത്യുത്തമമാണ്.

 നെല്ലിക്ക: ആമാശത്തിലെ ആസിഡ് ഉല്‍പ്പാദനത്തെ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്കയ്ക്ക്  നിയന്ത്രിക്കാന്‍ സാധിക്കും. നെല്ലിക്ക പച്ചക്കായി കഴിക്കുന്നതോടൊപ്പം   ഉണക്കിപ്പൊടിച്ച ശേഷവും കഴിക്കാവുന്നതാണ്. 

 തൈര്, പഴം:  വയറിനെ തണുപ്പിച്ച് വയറ്റിലെ അസിഡിറ്റിയെ ചെറുക്കാന്‍ തൈര്, പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നു.

കരിക്കിന്‍വെള്ളവും തേങ്ങാവെള്ളവും:  വയറ്റിലെ അസിഡിറ്റിക്കുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് കരിക്കിന്‍ വെളളവും തേങ്ങാവെള്ളവും. 

ഏലയ്ക്ക: അസിഡിറ്റി ചെറുക്കാന്‍ ഏലയ്ക്ക ചതച്ചിട്ട വെള്ളം കുടിക്കുന്നതും  സഹായിക്കുന്നു.

 

Read more topics: # How to overcome acidity
How to overcome acidity

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക