Latest News

പപ്പായ ഇല ഇനി വലിച്ചെറിയണ്ട; ഇലയുടെ ഗുണങ്ങളറിയാം

Malayalilife
പപ്പായ ഇല ഇനി വലിച്ചെറിയണ്ട; ഇലയുടെ ഗുണങ്ങളറിയാം

വേവിച്ചും പഴുപ്പിച്ചും കറിവച്ചുമൊക്ക കഴിക്കുന്ന ഫലമാണ് പപ്പായ. എങ്ങിനെ കഴിച്ചാലും പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പപ്പായ ഇല ജ്യൂസിന്റെ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. കൊതിയോടെ നാം കഴിക്കുന്ന പപ്പായയുടെ ഇലയും ആരോഗ്യ ദായകമെന്നറിയുക. അവ വെറുതെ വലിച്ചെറിഞ്ഞ് കളയുന്നതിന് പകരം ഉള്ളിലാക്കിയാല്‍ ലഭിക്കുന്നത് വിസ്മയകരമായ ഗുണങ്ങളാണ്. പപ്പായ മാത്രമല്ല, ഇതിന്റെ ഇലയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

നാടന്‍ പഴമെന്നു പറഞ്ഞ് പലരും അവഗണിക്കുന്ന പപ്പായ ഏറെ വിറ്റാമിനും ധാതുക്കളും പ്രോട്ടീനുമടങ്ങിയ പഴമാണ്.ഒരു തരത്തില്‍ പറഞ്ഞാല്‍ പപ്പായ ഔഷധങ്ങളുടെ ഒരു കലവറയാണ്. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്. ഹൃദയാരോഗ്യത്തിനും, വന്‍കുടലിനും ഉദര സംബന്ധമായ ഒരു പാടു അസുഖങ്ങള്‍ക്കും പപ്പായ ഇലയും ഏറെ അനുയോജ്യമാണ്.

വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്‌നീഷ്യം, സോഡിയം മഗ്‌നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്.കൂടാതെ ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്. എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

Read more topics: # health benefits,# of pappaya leaf
health benefits of pappaya leaf

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES