Latest News

ദിവസവും കാപ്പി ഉപയോഗിക്കൂ; ഗുണങ്ങള്‍ ഏറെ

Malayalilife
ദിവസവും കാപ്പി ഉപയോഗിക്കൂ; ഗുണങ്ങള്‍ ഏറെ


പതിവായി രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുക എന്നത് പലരുടെയും ഒരു ശീലമായി മാറിയിരിക്കുകയാണ് . എന്നാല്‍ ഈ ശീലം ഏറെ ഗുണകരമാണെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദ്ദേശം . എന്തൊക്കെ ഗുണങ്ങള്‍ എന്ന് നോക്കാം 

ദിവസവും കാപ്പി കുടിക്കുന്നതിലൂടെ തലച്ചോറിന്റെ ബീറ്റാ ആമിലോയിഡ് ലെവല്‍ കുറയ്ക്കപ്പെടും അല്‍ഷിമേഴ്‌സ് പോലുളള രോഗങ്ങള്‍ വരുന്നതിനുളള സാദ്ധ്യത കുറയ്ക്കുന്നു .  

അല്‍ഷിമേഷ്യസ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകളിലും കഫിന്റെ അംശം അടങ്ങിയിരിക്കുന്നു. കോഫി, ചോകേ്ളറ്റ് തുടങ്ങിയവയിലും കഫിന്റെ അംശം ഉള്‍പ്പെട്ടിട്ടുണ്ട് .കാപ്പി കുടിക്കുന്നതിലൂടെ ലിവര്‍ സിറോസിസ് പോലുളള രോഗങ്ങള്‍ തടയാന്‍ സാധിക്കുന്നു .

ദിവസവും ആറ് കപ്പ് കാപ്പിയോ അതില്‍ കൂടുതലോ ഉപയോഗിക്കുന്നവരില്‍ പ്രമേഹരോഗത്തിന്റെ അളവ് കുറവായിരിക്കും . അതോടൊപ്പം ഹ്യദയസംബന്ധമായ അസുഖങ്ങള്‍ വരുന്നത് തടയാനും സഹായിക്കുന്നു . 

ദിവസവും കുറഞ്ഞ അളവില്‍ കാപ്പികുടിക്കുന്നത് കോളോറെക്ടല്‍ കാന്‍സര്‍ വരുന്നതിനുളള സാധ്യത 26 ശതമാനമായി കുറയ്ക്കുന്നു . അതോടൊപ്പം വന്‍കുടലിലെ ക്യാന്‍സര്‍ കുറയ്ക്കുന്നതും സഹായകരമാണ് . 

Read more topics: # uses of coffee ,# in daily lfe
uses of coffee in daily lfe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES