Latest News

കടുത്ത മദ്യപാനിയും ചെയിന്‍ സ്മോക്കറുമാണ് ഭര്‍ത്താവ്; വിവാഹത്തിനു ശേഷം ഇത് മൂലം മടുത്തിട്ടുണ്ട്; മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമ; എപ്പോഴും കൃപാസനത്തിലാണല്ലോ ഭര്‍ത്താവ് കുടി നിര്‍ത്തിയില്ലേ? എന്ന് പലരും ചോദിക്കുന്നു; നടി സുമാ ജയറാം ജീവിതം പറയുമ്പോള്‍

Malayalilife
കടുത്ത മദ്യപാനിയും ചെയിന്‍ സ്മോക്കറുമാണ് ഭര്‍ത്താവ്; വിവാഹത്തിനു ശേഷം ഇത് മൂലം മടുത്തിട്ടുണ്ട്; മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമ; എപ്പോഴും കൃപാസനത്തിലാണല്ലോ ഭര്‍ത്താവ് കുടി നിര്‍ത്തിയില്ലേ? എന്ന് പലരും ചോദിക്കുന്നു; നടി സുമാ ജയറാം ജീവിതം പറയുമ്പോള്‍

മിനിസ്‌ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന നടിയാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന മുപ്പത്തിയേഴാം വയസിലാണ് തന്റെ ബാല്യകാല സുഹൃത്തായ ലല്ലുഷിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികളും ജനിച്ചത്. 

കുട്ടിക്കാലം മുതല്‍ക്കെ പിതാവിന്റെ സ്നേഹം ലഭിക്കാതെ വളര്‍ന്ന സുമ വിവാഹ ജീവിതം തന്നെ വേണ്ടെന്നു വച്ചാണ് 38 വയസുവരെ ജീവിച്ചത്. അനിയത്തിയും അനുജനും ഒക്കെ പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും യാത്രകളും അഭിനയവുമായി കുടുംബം നോക്കി മുന്നോട്ടു പോവുകയായിരുന്നു നടി. അതിനിടെയാണ് അപ്രതീക്ഷിതമായി ബാല്യകാല സുഹൃത്തായിരുന്ന ലല്ലുഷിന്റെ വിവാഹാലോചന എത്തിയത്.

ഇപ്പോഴിതാ, കുടുംബ ജീവിതത്തെക്കുറിച്ച് പങ്ക് വച്ചിരിക്കുകയാണ്. 
ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ചാണ് ഒരു അഭിമുഖത്തിനിടെ സുമ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ മുതല്‍ക്കെ താന്‍ അനുഭവിക്കുന്ന വേദന 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് നടി വെളിപ്പെടുക്കിയത്. കടുത്ത മദ്യപാനിയും ചെയിന്‍ സ്മോക്കറുമാണ് നടിയുടെ ഭര്‍ത്താവ് ലല്ലുഷ്. 

അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെയാണ്: 'എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല ഫുള്‍ സ്മോക്കറുമാണ്. ചെയിന്‍ സ്മോക്കറാണ്. എന്റെ മക്കള്‍ ചെറുതാണ്. അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്മോക്കിങ്, നോ ഡ്രിഗ്സ്, നോ ഡ്രഗ്സ്, നോ ബാഡ് ഫ്രണ്ട്സ്- ഈ നാല് കാര്യങ്ങളാണ് മക്കള്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഞാന്‍ രാവിലെ ആദ്യം പറയുന്നത്. ആണ്‍കുട്ടികള്‍ ആയതുകൊണ്ട് ഭാവിയില്‍ ഒരു സ്മോക്ക് എങ്കിലും ചെയ്യാതിരിക്കില്ല. പക്ഷെ അവര്‍ക്ക് ബോധ്യം ഉണ്ടാകണം. അതിനു വേണ്ടി ഞാന്‍ അവരുടെ അച്ഛനെ കാണിച്ച് കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ എന്നു പറയും. പപ്പ സിഗരറ്റ് വലിക്കുകയും സ്മോക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും. '

'കാരണം വിവാഹം കഴിഞ്ഞശേഷം ഞാന്‍ അത്രമാത്രം മടുത്തിട്ടുണ്ട് ആ ഒരു കാര്യം കണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. അത് കണ്ട് കഴിഞ്ഞാല്‍ എനിക്ക് ട്രോമയാണ്. എന്നെ ഉലച്ചത് ഭര്‍ത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങുമാണ്,' ഒരു മീഡിയാ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയതാണ് ഇത്. മദ്യപാനവും പുകവലിയും താന്‍ വെറുക്കുന്നുവെന്നും അതിനു കാരണം ഭര്‍ത്താവിന്റെ മദ്യപാനവും പുകവലിയുമാണെന്നും സുമ പറയുന്നു.

ജോലിക്കാരുണ്ടെങ്കിലും മക്കളുടെ കാര്യങ്ങളെല്ലാം താന്‍ തന്നെയാണ് ചെയ്യാറുള്ളതെന്ന് സുമ പറയുന്നു. രണ്ട് പേരെയാണ് തന്റെ ആണ്‍മക്കളെ പരിപാലിക്കാനായി സുമ നിയമിച്ചിട്ടുള്ളത്. നാല് ജോലിക്കാരെ വെച്ചതുകൊണ്ട് കാര്യമില്ല. മക്കളെ നോക്കണമെങ്കില്‍ എന്റെ കണ്ണ് തന്നെ വേണം. അവര്‍ എന്തെങ്കിലും കഴിക്കുന്നുണ്ടോ, എടുക്കുന്നുണ്ടോ, മറിച്ചിടുന്നുണ്ടോ എന്നതെല്ലാം എപ്പോഴും ശ്രദ്ധിക്കണം.

കൂടാതെ ഭര്‍ത്താവിന്റെ കാര്യങ്ങളും നോക്കണം. നാല് ജോലിക്കാരുടെ കാര്യങ്ങളും നോക്കണം. ഞാന്‍ രണ്ട് സെക്കന്റ് പുറത്തേക്ക് പോയി വന്നാല്‍ അവര്‍ നാലുപേരും കൂടി സംഘം ചേര്‍ന്ന് ഇരുന്ന് സംസാരിക്കുകയാകും. എന്നാലും എന്റെ മക്കളുടെ കാര്യം നോക്കാനായി ഞാന്‍ തന്നെ വേണം. ഓടാന്‍ എനിക്ക് പറ്റില്ല. ബാക്ക് പെയിനുണ്ട്. അതുകൊണ്ട് കൂടിയാണ് നാലുപേരെ ജോലിക്ക് വെച്ചത്. വീടിന് അടുത്ത് തന്നെയുള്ള സ്ത്രീകളായതുകൊണ്ട് വലിയ പ്രശ്‌നങ്ങളില്ല സുമ പറയുന്നു. തന്റെ ദൈവവിശ്വാസത്തെ കുറിച്ചും നടി സംസാരിച്ചു.

കൃപാസനത്തില്‍ നിത്യവും സന്ദര്‍ശനം നടത്തുന്നതിന്റെ പേരില്‍ പലവിധ ചോദ്യങ്ങള്‍ സുമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സുമി എപ്പോള്‍ നോക്കിയാലും കൃപാസനത്തില്‍ പോകുന്നുണ്ടല്ലോ... എന്താ കൃപാസനത്തില്‍ പോയിട്ട് ഭര്‍ത്താവ് കുടി നിര്‍ത്തിയില്ലേ? എന്നൊക്കെ ചോദ്യങ്ങള്‍ വരാറുണ്ട്. അപ്പോള്‍ ഞാന്‍ പറയും കൃപാസനത്തില്‍ പോകുന്നത് എന്റെ ആവശ്യത്തിനാണെന്ന്.


എനിക്ക് ഭക്ഷണം വേണമെങ്കില്‍ ഞാന്‍ പോയി പ്രാര്‍ത്ഥിക്കണം. എനിക്ക് വീട് വേണമെങ്കില്‍ ഞാന്‍ പോയി പ്രാര്‍ത്ഥിക്കണം. എനിക്ക് പൈസ വേണമെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കണം. എന്റെ ഭര്‍ത്താവിന് വേണമെങ്കില്‍ അദ്ദേഹത്തിന് ശരീരം ഓക്കെയാകണമെങ്കില്‍ അദ്ദേഹം പോയി പ്രാര്‍ത്ഥിക്കണം. അല്ലാതെ അദ്ദേഹത്തിന് വേണ്ടി ഞാന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല. ദൈവം തന്ന ശരീരം നശിപ്പിക്കണോ നന്നായി കൊണ്ടുപോകണോ എന്നത് നമ്മുടെ കയ്യിലാണെന്ന് ഭര്‍ത്താവിനോട് ഞാന്‍ പറയാറുണ്ട്. ഒരു കുടുംബം നന്നായി കൊണ്ടുപോവുക എന്നത് ഭര്‍ത്താവിന്റെ കയ്യിലാണ്. കുടുംബം എന്തെങ്കിലും പ്രശ്‌നത്തിലായാലും അതിന്റെ എല്ലാ കാരണവും ഭര്‍ത്താവ് തന്നെയായിരിക്കും എന്നും സുമ പറയുന്നു. പിന്നീട് സംവിധായകന്‍ ഫാസിലുമായുള്ള ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെച്ചു. ലൊക്കേഷനില്‍ വന്നാല്‍ ഫാസില്‍ സാര്‍ അഭിനയിച്ച് കാണിക്കും.

നമുക്ക് ഒന്നും ചെയ്യേണ്ട കാര്യമില്ല. എങ്ങനെ എക്‌സ്പ്രഷന്‍ ഇടണമെന്നത് അടക്കം കാണിച്ച് തരും. അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുന്നതിന്റെ കാല്‍ഭാ?ഗം നമ്മള്‍ അഭിനയിച്ചാല്‍ മതി. എളുപ്പമാണ്. വെറുതെയല്ല അ?ദ്ദേഹത്തിന്റെ മകന്‍ ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ജീനായതുകൊണ്ടാണ് ഫഹദ് ഇത്രത്തോളം സൂപ്പറായി അഭിനയിക്കുന്നത്. ഫഹദിന്റെ ആദ്യത്തെ സിനിമ എടുത്ത് നോക്കൂ. ആ ഫഹദാണോ ഇപ്പോള്‍ കാണുന്ന ഫഹദെന്ന് തോന്നിപ്പോകും. ഫാസില്‍ സാര്‍ പണ്ട് അഭിനയിച്ചിരുന്നുവെങ്കില്‍ അദ്ദേഹം സൂപ്പര്‍ ഒരു ആക്ടറാകുമായിരുന്നു എന്നാണ് സുമ പറഞ്ഞത്

2013ലായിരുന്നു ബാല്യ കാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനു ശേഷം 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് സുമ പേരു നല്‍കിയത്. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു മക്കളുടെ പിറന്നാള്‍ ആഘോഷവും നടി നടത്തിയത്. 

മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് സിനിമ പ്രേമികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ നടിയും. ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

Read more topics: # സുമാ ജയറാം
suma jayaram about lallush philip

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES