2007 ഏപ്രില്‍ 14ന് ആണ് മമ്മൂട്ടി അഭിനയിച്ച് അമല്‍ നീരദ് സംവിധാനം നിര്‍വഹിച്ച സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബി റിലീസാവുന്നത്. മേരി ടീച്ചറുടെയും അവരുടെ അനാഥാലയത്തില്‍ വളര്‍ന്ന നാല് ആണ്‍കുട്ടികളുടെയും കഥയായിരുന്നു ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍, എഡി, മുരുകന്, ബിജോ എന്നീ കഥാപാത്രങ്ങളെ മമ്മൂട്ടി , മനോജ് കെ ജയന്, ബാല, സുമിത് നവല്‍ എന്നിവരാണ് അവതരിപ്പിച്ചത്.
ബിഗ് ബിയ്ക്കുശേഷം മംമ്തയും ബാലയും പിന്നീട് ഒരുമിച്ച് സിനിമകള്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ തന്റെ ഓണ്‍സ്ക്രീന്‍ പെയറിനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ബാല.
ഞാനും കോകിലയും ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് എന്റെ ഏറ്റവും മികച്ച നായികയെ കണ്ടുമുട്ടി എന്നാണ് മംമ്തയെ കണ്ട സന്തോഷം പങ്കിട്ട് ബാല കുറിച്ചത്. മംമ്തയ്ക്കൊപ്പം പകര്‍ത്തിയ ചില ഫോട്ടോകളും ബാല പങ്കിട്ടു. മുത്തുമഴ കൊഞ്ചല് ജോഡിയെ വീണ്ടും ഒരുമിച്ച് കാണാന്‍ സാധിച്ച സന്തോഷം ആരാധകരും കമന്റ് ബോക്സില്‍ അറിയിച്ചു.
പഴയ ഓര്‍മകളിലേക്ക് നിങ്ങളുടെ ചിത്രങ്ങള്‍ കൂട്ടികൊണ്ടുപോയിയെന്നും കമന്റുകളുണ്ട്. ബി?ഗ് ബിയില്‍ അഭിനയിക്കുമ്പോള്‍ ഇരുപത്തിയാറ് വയസ് മാത്രമെ ബാലയ്ക്ക് പ്രായമുണ്ടായിരുന്നുള്ളു. ഏറ്റവും മനോഹരമായി നൃത്തം ചെയ്യുന്ന ചുരുക്കം ചില നായക നടന്മാരില് ഒരാള്‍ കൂടിയായിരുന്നു ആ സമയത്ത് ബാല
ബാഡ് ബോയ്സിലാണ് ബാല അവസാനമായി അഭിനയിച്ചത്. വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് നടന്. ഭാര്യ കോകിലയ്ക്കൊപ്പം യുട്യൂബ് വ്ലോ?ഗിങ്ങും കുക്കിങ്ങുമെല്ലാമായിയ സോഷ്യല്‍മീഡിയയിലും ബാല സജീവമാണ്.