ഷൂട്ടിംഗിനിടെ തീപിടിത്തം; ബോളിവുഡ് നടന്‍ സൂരജ് പഞ്ചോളിക്ക് ഗുരുതര പൊള്ളല്‍

Malayalilife
ഷൂട്ടിംഗിനിടെ തീപിടിത്തം; ബോളിവുഡ് നടന്‍ സൂരജ് പഞ്ചോളിക്ക് ഗുരുതര പൊള്ളല്‍

ഷൂട്ടിംഗിനിടെ ബോളിവുഡ് നടന്‍ സൂരജ് പഞ്ചോളിക്ക് ഗുരുതര പൊള്ളലേറ്റു. കേസരി വീര്‍ ലെജന്റ് ഓഫ് സോംനാഥ് എന്ന പിരീഡ് ഡ്രാമ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന്റെ ദേഹത്ത് അഗ്‌നി പടര്‍ന്നത്. 

പരുക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും, ചികിത്സ തുടരുകയാണെന്നും പിതാവ് ആദിത്യ പഞ്ചോളി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.  കേസരി വീറില്‍ വിവേക് ഒബ്റോയ്, സുനില്‍ ഷെട്ടി എന്നിവരും അഭിനയിക്കുന്നുണ്ട്. 

സൂരജ് പഞ്ചോളി, വീര്‍ ഹമിര്‍ജി ഗോഹില്‍ എന്ന പോരാളിയായാണ് ചിത്രത്തില്‍ വേഷമിടുന്നത്. 14-ാം നൂറ്റാണ്ടില്‍ സോമനാഥ് ക്ഷേത്രം ആക്രമിക്കപ്പെട്ട ഘട്ടത്തില്‍ പ്രതിരോധിക്കാനായി രംഗത്തിറങ്ങിയവരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 
        

sooraj pancholi Suffers burns

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES