Latest News

ചര്‍മ്മം തിളങ്ങണ്ടേ റോസ് വാട്ടര്‍ ഉപയോഗിച്ചോളൂ!

Malayalilife
ചര്‍മ്മം തിളങ്ങണ്ടേ  റോസ് വാട്ടര്‍ ഉപയോഗിച്ചോളൂ!

ര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് റോസ് വാട്ടര്‍ .എന്തൊക്കെയാണ് റോസ് വാട്ടറിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം 

ചന്ദനവും റോസ് വാട്ടറും കലര്‍ത്തിയ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്ണിന് നല്ല കുളിര്‍മ ലഭിക്കും.

ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ റോസ് വാട്ടറില്‍ മുക്കിയ കോട്ടണുപയോഗിച്ച് മുഖം തടവിയാല്‍ മതി.

വരണ്ട ചര്‍മ്മത്തിനും എണ്ണമയമുളള ചര്‍മ്മത്തിനും ഒരു പോലെ യോജിച്ച ക്ലെന്‍സറും മോയ്സചറൈസറുമാണ് റോസ് വാട്ടര്‍.

ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ അകലും.

കുളിക്കാനുള്ള വെള്ളത്തില്‍ നാലോ അഞ്ചോ തുള്ളി റോസ് വാട്ടര്‍ കലര്‍ത്തിയാല്‍ ശരീരം ഫ്രഷ് ആവുന്നതോടൊപ്പം നല്ല സുഗന്ധവും ലഭിക്കും.

രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് ശരീരത്തില്‍ റോസ് വാട്ടര്‍ പുരട്ടിയാല്‍ ശരീരത്തിലെ അഴുക്ക് കളയുന്നതിനൊപ്പം ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

എല്ലാ ചര്‍മ്മത്തിലും റോസ് വാട്ടര്‍ ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്‍മ്മത്തിനും , വരണ്ട ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്‍ നമ്മുടെ ചര്‍മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.

Read more topics: # rose water,# benafits
rose water benafits

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES