Latest News

ചാമ്പയ്ക്കയെ അവഗണിക്കല്ലേ; ഗുണങ്ങള്‍ നിരവധി

Malayalilife
ചാമ്പയ്ക്കയെ അവഗണിക്കല്ലേ; ഗുണങ്ങള്‍ നിരവധി

 റോസ്, ചുവപ്പു, വെള്ള നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് ഓരോന്നിനും വേറെ വേറെ രുചിയാണ്. ചമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത് ഈ ഗുണങ്ങളെക്കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഒരിക്കലും അവഗണിക്കില്ല.

ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഉണക്കിയെടുത്ത് അച്ചാറിടാനും നല്ലതാണ്. ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, ചീത്തകൊളസ്‌ട്രോളിനെ കുറയ്ക്കാനും  ഇത് നല്ലൊരു പരിഹാരം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും.  പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ചാമ്പയ്ക്ക ഉത്തമമാണ്. സൂര്യാഘാതം ശരീരത്ത് ഏല്‍ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ചാമ്പയ്ക്കാ പ്രതിരോധിക്കും. ഫംഗസ് പോലെയുള്ള ബാക്ടീരിയാ അണുബാധയെ പ്രതിരോധിക്കാനും ചാമ്പയ്ക്കായ്ക്കു കഴിയുന്നു. സ്ഥിരമായി ചാമ്പയ്ക്കാ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാദ്ധ്യത വളരെ കുറവായിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയും ചാമ്പയ്ക്കാ കഴിക്കുന്നത് ശീലമാക്കിയാല്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

Read more topics: # rose apple fruit,# benefits
rose apple fruit benefits

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES