നമ്മുടെ ശരീരത്തിലെ ഏറെ പ്രാധാന്യം ഉള്ള ആന്തരികാവയവമാണ് വൃക്ക. ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുകയാണ് പ്രധാനമായും വൃക്ക ചെയ്യുക. വളരെ അധികം ആരോഗ്യപരമായി നമ്മുടെ വൃക്കകളെ സൂക്ഷിക്കാൻ ഉള്ള മാർഗ്ഗങ്ങൾ നോക്കാം.
നമ്മുടെ വൃക്കയ്ക്ക് ഏറെ ഗുണകരമായ ഒന്നാണ് നാരങ്ങ. : നാരങ്ങയില്‍ ധാരാളം സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയാന്‍ ഇതിലൂടെ സഹായകമാകും. കിഡ്‌നി സ്റ്റോണിന്റെ സാധ്യത ഏറെ വരുത്തുന്ന ഒന്നാണ് പഞ്ചസാരയുടെ അളവ് കൂടിയ ജ്യൂസുകള്‍ കുടിക്കുന്നത്. അത് കൊണ്ട് തന്നെ മധുരം ചേര്‍ക്കാതെ നാരങ്ങാവെള്ളവും സിട്രസ് പഴങ്ങളായ മുസംബി, ഓറഞ്ച് മുതലായവയുടെ ജ്യൂസ് നിത്യവും കുടിക്കാവുന്നതാണ്.
മൂത്രനാളിയുടെയും വൃക്കയുടെയും ആരോഗ്യം നിലനിർത്തുന്നതിനായി ഏറെ ഗുണം ഉള്ള ഒന്നാണ് ക്രാന്‍ബെറി. ക്രാന്‍ബെറി ജ്യൂസ് പതിവായി ശീലിക്കുന്നതിലൂടെ മൂത്രനാളിയിലെ അണുബാധയ്‌ക്ക് കാരണമായ ഈ കോളിയെ തടയാന്‍ സാധിക്കുന്നു. അതോടൊപ്പം ഏറെ വെള്ളം കുടിക്കുന്നതും വൃക്കകളുടെ പ്രവർത്തനത്തിന് ഗുണകരമാണ്. രക്തത്തില്‍നിന്നു വിഷാംശങ്ങളെയും മാലിന്യത്തെയും അരിച്ചു നീക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകളെ സഹായിക്കുന്നു. കൃത്യമായി വെള്ളം കുടിക്കാത്തവരിൽ വൃക്കയില്‍ കല്ല് വരുകയും നിര്‍ജ്ജലീകരണം ഉണ്ടാകുകയും ചെയ്യുന്നു.