മഴക്കാലമായാൽ തന്നെ നമ്മെ തേടി നിരവധി രോഗങ്ങളാണ് എത്തുക. എന്നാൽ ഈ അവസരത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ രൂക്ഷമാകാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ദിവസവും ഉലുവ വെള്ളം കുടിക്കാം. നിരവധി ആരോഗ്യ ഗുണകളാണ് ഉലുവ തരുന്നത്. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം എല്ലാം സാധാരണയായി നാം ഉപയോഗിക്കാറുള്ള ഒന്നാണ്. ഔഷധങ്ങളിൽ ഇവ പ്രധാനമായും ഉപയോഗിക്കുന്നു.
ഉലുവയ്ക്ക് സാധാരണ അൽപ്പം കയ്പ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലുമാണ്. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള മിക്ക രോഗങ്ങൾക്കും ഒരു പ്രതിവിധി കൂടിയാണ്. ജീരകവെള്ളവും ഉലുവയ്ക്ക് പുറമെ ആരോഗ്യകാര്യത്തിൽ മുന്പന്തിയിൽ ഉള്ള ഒന്നാണ്. പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്ക് കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം മികച്ച ഒരു പ്രതിവിധി കൂടിയാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ജീരക വെള്ളത്തിലൂടെ സഹായിക്കുന്നു. വണ്ണം കുറയ്ക്കുന്നതിനായി അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ല ഒരു മാർഗ്ഗം കൂടിയാണ്.
ഉലുവയില്‍ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതില്‍ ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.ശരീരത്തിലെ കൊളെസ്ട്രോൾ കുറയ്ക്കാനും ഉലുവ നല്ല ഒരു മാർഗ്ഗമാണ്. ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഏറെ ഗുണവും ചെയ്യുന്നുണ്ട്. . ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും കുറയ്ക്കാനും സഹായിക്കുന്നു.പ്രമേഹ നിയന്ത്രണത്തിനും ഏറെ ഗുണകരമായ ഒന്നാണ് ഉലുവ. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഉലുവയില്‍ ധാരാളമായി ഇന്‍സുലിന്‍റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.ഉലുവ വെള്ളം കുടിക്കുന്നതിലൂടെ ദഹനം ഭക്ഷണത്തിലൂടെയെത്തുന്ന വിഷാശങ്ങളെ പുറന്തള്ളാന്‍ എല്ലാം താനാണ് സഹായകരമാണ്. ഉലുവയിലെ സാപോനിന്‍ പോലുള്ള ഫൈബര്‍ ഘടകങ്ങള്‍ ആഹാരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നതോടൊപ്പം വന്‍കുടലിലെ ക്യാന്‍സര്‍ തടയാനും സഹായിക്കുന്നു. ചര്‍മ്മരോഗങ്ങള്‍, പാടുകള്‍ എന്നിവയ്ക്കും ഉലുവ നല്ല ഒരു പരിഹാര മാർഗ്ഗമാണ്.