ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പിസ്ത. ഇവയിൽ ധാരാളമായി കാത്സ്യം, അയണ്‍, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി 6, കെ, സി, ഇ എന്നിവയും ഫോസ്ഫറസ്, പ്രോട്ടീന്‍ തുടങ്ങിയവയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കാന്‍ ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത ഏറെ പ്രയോജനകമാണ്. അതോടൊപ്പം ദഹനം സുഗമമാക്കാനും ഏറെ സഹായകരമാണ്. അതോടൊപ്പം വിശപ്പിനെ ശമിപ്പിക്കുകയും ചെയ്യുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായകരമാണ് എന്നും പറയുന്നുണ്ട്.
പിസ്ത പതിവായി കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഡയറ്റില്‍ പ്രമേഹരോഗികള്‍ക്ക് ഉൾപെടുത്താവുന്ന ഒന്നാണ്. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും പിസ്ത ഉത്തമമാണ്. അതോടൊപ്പം തന്നെ പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും ഉപകരിക്കുന്നു.
പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പിസ്ത. 100 ഗ്രാം പിസ്തയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം ഇവ പ്രധാനം ചെയ്യുന്നു. ഗര്‍ഭിണികള്‍ക്ക് അവരുടെ ഭക്ഷണത്തിൽ ഉള്പെടുത്താവുന്ന ഒന്നാണ് പിസ്ത. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും എല്ലാം ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ സഹായിക്കും.