Latest News

ചെറുപയര്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

Malayalilife
ചെറുപയര്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി പലതരം ഭക്ഷണങ്ങളാണ് നാം കഴിക്കാറുള്ളത്. രോഗപ്രതിരോധ ശേഷി കുറവായവരെ അതി വേഗം രോഗങ്ങൾ കീഴടക്കുകയും ചെയ്യുന്നു. എന്നാൽ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകരമായ ഒരു ഭക്ഷ്യ വര്‍ഗമാണ് ചെറുപയര്‍. ആരോഗ്യ സംബന്ധമായ ഏറെ ഗുണങ്ങള്‍  ആണ് രോഗങ്ങളെ ചെറുത്തു നിര്‍ത്താന്‍ ചെറുപയറില്‍ സാധിക്കുന്നത്. 

ചെറുപയര്‍  എന്ന് പറയുന്നത് വിറ്റാമിനുകളുടെ കലവറയാണ്. ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഫപിത്തങ്ങളെ ശമിപ്പിക്കാനും ചെറുപയർ കഴിക്കുന്നതിലൂടെ സാധിക്കുന്നു. കരള്‍ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും രക്തക്കുറവ് പരിഹരിക്കാനും ചെറുപയർ സഹായിക്കുന്നു.ചെറുപയര്‍ വേവിച്ച്‌ ഒരു നേരത്തെ ആഹാരമാക്കി  മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് നൽകുന്നതും അവരുടെ ആരോഗ്യത്തിന് ഗുണകരമാണ്. 

അതേ സമയം പയർ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വളരെ മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ്. ചെറുപയര്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വര്‍ധിപ്പിക്കാനും നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും  ദഹന പ്രക്രിയ എളുപ്പമാക്കാനും  ഏറെ സഹായിക്കുന്നു. ചെറുപയര്‍ മുളപ്പിച്ച്‌  കഴിക്കുന്നതിലൂടെ പോഷക ഗുണം ഇരട്ടിയാകുമെന്നും പറയപ്പെടുന്നുണ്ട്. വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങളുടെയും ധാതുക്കളുടെയും അളവ് . ചെറുപയര്‍ മുളപ്പിക്കുന്നതിലൂടെ വർധിക്കുന്നു.
 

Read more topics: # mung bean use in health
mung bean use in health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES