പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) പ്രശ്‌നം നേരിടുന്ന നിരവധി സ്ത്രീകള്‍ സമൂഹത്തിലുണ്ട്.പിസിഒഎസ് ഉണ്ടെങ്കില്‍ രോഗാവസ്ഥയും അതിന്റെ ലക്ഷണങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നു.
ധാന്യങ്ങള്‍, ബ്രൗണ്‍ അരി, ഓട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ചെറുപയര്‍, മധുരക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ പച്ചക്കറികള്‍, കോഴി, മത്സ്യം, ബീഫ്, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
അവാക്കാഡോ, പരിപ്പ്, ഒലിവ് ഓയില്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഇവയില്‍ അന്നജം ഇല്ലാത്ത പച്ചക്കറികള്‍, ധാന്യങ്ങള്‍, മിതമായ അളവില്‍ മിക്ക ഭക്ഷണങ്ങളും ഉള്‍പ്പെടുന്നു. ഫാറ്റി ഫിഷ്, സാല്‍മണ്‍, മഞ്ഞള്‍, ഇഞ്ചി, സരസഫലങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. അമിതമായി ഭക്ഷണം കഴിക്കുന്നതും അമിതമായ കലോറി ഉപഭോഗവും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
സംസ്‌കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും അനാരോഗ്യകരമായ ട്രാന്‍സ് ഫാറ്റുകള്‍, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയ്ക്ക് പകരം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക. പ്രത്യേകിച്ച് പൂരിത, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ വഷളാക്കുന്നതിനും ഇടയാക്കും. ഇവയ്ക്ക് പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ, പരിപ്പ്, ഒലീവ് ഓയില്‍, സാല്‍മണ്‍ ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.