ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. ദിവസവും പപ്പായ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പപ്പായയില്‍ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കും. വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചര്‍മത്തിനു വളരെ നല്ലതാണ്.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ചര്‍മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്‌ളൈസമിക് ഇന്‍ഡക്‌സ് നില മധ്യമമായിരിക്കും. അതിനാല്‍, പ്രമേഹ രോഗികള്‍ക്ക് പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.
ഹൃദയത്തെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. പൊട്ടാസ്യം സ്‌ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയിന്‍, കൈമോപാപെയിന്‍ തുടങ്ങിയ എന്‍സൈമുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കും.
പപ്പായയില്‍ അടങ്ങിയിരുക്കുന്ന ലൈക്കോപീന്‍ എന്ന ഘടകം കൊളസ്ട്രോള്‍ ഉണ്ടാകുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും ചെയ്യും.ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ പപ്പായ സ്ഥിരമായി കഴിച്ചാല്‍ മതി.നിത്യേന പപ്പായ ഭക്ഷണത്തി