മലയാള സിനിമ പ്രേമികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി സിനിമകളുടെ ഭാഗമായ താരം ഇപ്പോൾ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിയുകയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ദിലീപ് സജീവവുമാണ്. എന്നാൽ ഇപ്പോൾ ഈയിടെയായി ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്ന ആള് താനാണെന്നും ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടുപോകുമെന്ന അവസ്ഥയാണെന്നും ദിലീപ് വെളിപ്പെടുത്തിയിരിക്കുകയാണ്. സംവിധായകന് അരുണ്‍ ഗോപി, നാദിര്‍ഷ, നടന് ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പന് എന്നിവരും വേദിയിലുണ്ടായിരുന്നു.
ദിലീപിന്റെ വാക്കുകളിലൂടെ....
”മിക്ക മൊബൈല്‍ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോണ്‍ ഇറങ്ങിയാല്‍ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാന്‍. ഞാന്‍ എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ വന്ന് കൊണ്ട് പോകും.
കഴിഞ്ഞ തവണ ഐ ഫോണ്‍ 13 പ്രൊ ഇറങ്ങിയപ്പോള്‍ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യില്‍ നിന്ന് പോയി. ഇപ്പോ ഞാന്‍ പ്രാര്‍ത്ഥിച്ചാണ് നില്‍ക്കുന്നത്. ഇവര്‍ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ട് പോവല്ലേ എന്ന പ്രാര്‍ത്ഥനയില്‍ ആണ് ഇപ്പോള്‍ നില്‍ക്കുന്നത്.’