ജനീവ: നിങ്ങൾ വീഡിയോ ഗെയിമുകൾക്ക് അടിമയാണോ? വീഡിയോ ഗെയിമുകൾക്ക് അടിമയാകുന്നവർക്ക് മെന്റൽ ഹെൽത്ത് ഡിസ്ഓർഡർ ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. വീഡിയോ ഗെയിമുകൾക്ക് അടിപ്പെടുന്നത് മാനസികാരോഗ്യത്തെ ബാധിക്കുന്ന പുതിയ പ്രശ്നമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകി.
'ഗെയിമിങ് ഡിസോഡർ' എന്ന ഈ പുതിയ വെല്ലുവിളിയെ നേരിടാൻ രാജ്യങ്ങൾ തയ്യാറെടുപ്പുകൾ നടത്തണമെന്നു ഡബ്ല്യു.എച്ച്.ഒയുടെ മാനസികാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. ശേഖർ സക്സേന പറഞ്ഞു. പുതിയ പ്രശ്നങ്ങളുടെ പട്ടികയിൽ ഗെയിമിങ് ഡിസോഡറും ഉൾപ്പെടുത്തണമെന്ന ശിപാർശ ഡബ്ല്യു. എച്ച്.ഒ. അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.