Latest News

ഹൃദയത്തിന്റെ ആരോഗ്യത്തിന് മുതൽ കൊളസ്‌ട്രോൾ നീക്കം ചെയ്യുന്നതിന് വരെ; പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങൾ അറിയാം

Malayalilife
topbanner
ഹൃദയത്തിന്റെ ആരോഗ്യത്തിന് മുതൽ കൊളസ്‌ട്രോൾ നീക്കം ചെയ്യുന്നതിന് വരെ; പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങൾ അറിയാം

വർക്കും പ്രിയപ്പെട്ട ഒരു പഴവർഗ്ഗമാണ്  പാഷന്‍ ഫ്രൂട്ട്. ഇവയിൽ ധാരാളമായി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. 
 പാഷന്‍ ഫ്രൂട്ട്  ദിവസേനെ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും ഗുണകരമാണ്. വൈറ്റമിന്‍ സി യും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  കൂടാതെ പാഷന്‍ ഫ്രൂട്ടില്‍ പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും സമൃദ്ധമായി  അടങ്ങിയിട്ടുണ്ട്.

 രക്തക്കുഴലുകളില്‍ നിന്ന് അധികമുള്ള കൊളസ്‌ട്രോളിനെ നീക്കാന്‍ ധാരാളം നാരുകള്‍ അടങ്ങിയ ഈ പഴം സഹായിക്കും. ഈ പഴം കഴിക്കുന്നത്   ഹൃദ്രോഗം വരാതെ തടയുന്നു.പാഷന്‍ ഫ്രൂട്ട്  നിത്യേനെ ഭക്ഷണത്തിൽ ഉള്പെടുത്തുന്നതോടെ  രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും സഹായകരമാണ്. പാഷന്‍ ഫ്രൂട്ടില്‍ മഗ്‌നീഷ്യം ധാരാളം ഉണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും ഗുണകരമായി മരുന്ന്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് , സ്‌ക്വാഷ് , ജാം എന്ന രീതിയില്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 

 രോഗപ്രതിരോധശേഷി പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടീനും വര്‍ധിപ്പിക്കുകയും , ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ  ധാരാളം ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷന്‍ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്നു.

Read more topics: # benefits of passion fruit,# in health
benefits of passion fruit in health

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES