Latest News

പുതിനയില അത്ര നിസ്സാരമാക്കാന്‍ വരട്ടെ; ആരോഗ്യഗുണങ്ങള്‍ ഏറെ

Malayalilife
 പുതിനയില അത്ര നിസ്സാരമാക്കാന്‍ വരട്ടെ; ആരോഗ്യഗുണങ്ങള്‍ ഏറെ

പുതിനയുടെ മണവും രുചിയേയും പോലെ തന്നെ ഏറെ ഗുണങ്ങള്‍ ഉളള ഔഷധവും കുടിയാണ് . ആന്റി ഓക്സിഡന്റ്‌സിന്റെയും ഫൈറ്റോ നൂട്രിയന്റ്‌സിന്റേയും കലവറ കൂടിയാണ് പുതിന . വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ട സമയമായതിനാല്‍ കുടിക്കുന്ന വെളളത്തില്‍ അല്‍പ്പം പുതിന ഇലകൂടി ചേര്‍ത്ത് കുടിക്കുക . ഇത് ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന ജലാംശം തടയാന്‍ സഹായിക്കുന്നതോടൊപ്പം  തലവേദനയ്ക്ക് നല്ലൊരു ഫലപ്രധമായ മരുന്ന് കൂടിയാണ് പുതിന.

വായില്‍ ഉണ്ടാകുന്ന അസുഖകരമായ ഗന്ധം ഒഴിവാക്കാനും ഇവ നല്ലൊരു മാര്‍ഗ്ഗം കൂടിയാണ് . സാധാരണ വെളളത്തിലോ നാരങ്ങാ വെള്ളത്തിനൊപ്പമോ പുതിന നുള്ളിയിട്ട് ഉപയോഗിക്കേണ്ടതാണ് . ഇത് കൂടാതെ വായിലേയും കഴുത്തിലേയും പേശികള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു . ഇത്കൂടാതെ പുതിന ചമ്മന്തിയായി ഉപയോഗിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗവും കൂടിയാണ് . രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പുതിനയില വെളളം ദിവസവും ഉപയോഗിക്കുന്നതിലൂടെ സാധിക്കും .

Read more topics: # uses of mint leaves ,# in health
uses of mint leaves in health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES