പ്രമുഖ നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകനും നടനുമായ മനു വര്‍മ്മയും ഭാര്യയും നടിയുമായ സിന്ധുവും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന വെളിപ്പെടുത്തല്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും, ഒരുമിച്ച് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മനു വര്‍മ്മ അടുത്തിടെ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു.
ഒടുവില്‍ പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ ബന്ധം വേര്‍പെടുത്തുന്നതാണ് നല്ലതെന്നും, വേര്‍പിരിഞ്ഞ ശേഷവും സൗഹൃദം നിലനിര്‍ത്തുന്നത് അഭികാമ്യമാണെന്നും മനു വര്‍മ്മ അഭിപ്രായപ്പെട്ടു. 'ഞങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഒഫീഷ്യല്‍ ആയിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്,' അദ്ദേഹം പറഞ്ഞു. പ്രണയിച്ച് വിവാഹിതരായതാണെങ്കിലും, പരസ്പരം പറ്റില്ലെന്ന് തോന്നിയാല്‍ പിരിയണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍..
25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുന്നത്...ഞാനും ഭാര്യയും ഇപ്പോള്‍ സെപ്പറേറ്റഡാണ്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ചും സ്‌നേ?ഹിച്ചും ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനെക്കാള്‍ പ്രണയിച്ച എത്രയോ ആള്‍ക്കാര്‍ പിരിയുന്നു. എനിക്ക് പരിചയമുള്ളവര്‍ തന്നെയുണ്ട്. ഓള്‍ ഇന്‍ ദ ?ഗെയിം. അത്രയെ ഉള്ളൂ', എന്ന് മനു വര്‍മ പറയുന്നു.
കടന്നുപോയ വര്‍ഷത്തിന്റെ വേദനകള്‍... 'ഇപ്പോള്‍ പിന്നെ ഡിവോഴ്‌സ് എന്നത് ഒരു ഫാഷനായല്ലോ. ചെല്ലുമ്പോഴേ അറിയുള്ളൂ ഫാമിലി കോര്‍ട്ടില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട്. ഒരു ദിവസം ആയിരക്കണക്കിന് കേസാണ് വരുന്നത്. ചില സമയത്ത് ജഡ്ജ് തലവേദന എടുത്തിരിക്കുന്നത് കാണാം. വേര്‍പിരിഞ്ഞവര്‍ ഒരിക്കലും പരസ്പരം നല്ലത് പറയില്ലല്ലോ. കോടതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചളിവാരി എറിയുകയാണ്. അങ്ങോട്ടേക്ക് പോകാനും ഒരു മടിയാണ്', എന്നും അദ്ദേഹം പറയുന്നുണ്ട്.
പണ്ട് ഒരു മനസിലാക്കലുണ്ടായിരുന്നു. കാലഘട്ടം മാറുമ്പോള്‍ ഓരോരുത്തരുടെയും മനസ്ഥിതിയും കാര്യങ്ങളുമൊക്കെ മാറുകയല്ലേ. ഇത് സംഭവിക്കാന്‍ അധികം സമയമൊന്നും വേണ്ടല്ലോ. പരസ്പരം മനസില്‍ പെരുത്തമില്ലാതെ വരുമ്പോള്‍ മാറി താമസിക്കുക എന്നതാണല്ലോ നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ല. പറ്റില്ല എന്ന് തോന്നിയാല്‍ പിരിയുക.
വിദേശത്തൊക്കെ അങ്ങനെയാണ്. പക്ഷേ അങ്ങോട്ടൊക്കെ വിവാഹമോചനം നേടിയാലും പരസ്പര സൗഹൃദം ഉണ്ടാകും. അതിവിടെ ഇല്ല. അങ്ങനെ വന്നാല്‍ ഇവിടെ ഡിവോഴ്‌സ് ചെയ്യുന്നവരുടെ എണ്ണം കൂടും. വേര്‍പിരിഞ്ഞവര്‍ സൗഹൃദം സൂക്ഷിക്കുന്നത് നല്ലതാണ്. അതിന് എന്താണ് കുഴപ്പം', എന്നും മനു വര്‍മ കൂട്ടിച്ചേര്‍ത്തു.
മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാള്‍ അമേരിക്കയിലാണ്. അവിടെ ഐടി എന്‍ജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാള്‍ െബംഗളൂരിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവള്‍ സുഖമില്ലാത്ത കുഞ്ഞാണ്.''-മനു വര്‍മ പറയുന്നു.മനു വര്‍മ്മയുടെയും സിന്ധുവിന്റെയും ഇളയമകള്‍ക്ക് പതിനാറ് വയസാണ്. ജനിച്ചപ്പോള്‍ മുതലുള്ള അസുഖം കാരണം എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ ഒന്നിനും സാധിക്കില്ലെന്ന് മുമ്പ് ഇരുവരും പങ്ക് വച്ചിരുന്നു.
മനുവിന്റേയും സിന്ധുവിന്റേയും പ്രണയ വിവാഹമായിരുന്നു. ടെലിവിഷനിലും സിനിമയിലും സജീവമായ നടിയായ സിന്ധു വര്‍മയാണ് മനു വര്‍മയുടെ ഭാര്യ. ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടന്‍ ജഗന്നാഥ വര്‍മയാണ് മനുവിന്റെ പിതാവ്.ഇരുവരും ഒരുപോലെ സിനിമകളിലും സീരിയലിലും സജീവമാണ്.