കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാര്‍ഡ്സ് 2025-ലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. യോഗ്യത നേടിയ സീസണല്‍ ഓണ്‍ലൈന്‍ അവാര്‍ഡ് മത്സരമാണിത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിര്‍മല്‍ ബേബി വര്‍ഗീസാണ് ഈ അവാര്‍ഡ് മത്സരത്തിന്റെ ഡയറക്ടര്‍.
ക്രിസ്റ്റഫര്‍ ഷെഫീല്‍ഡ് സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രമായ 'ഇന്‍ മോണ്‍സ്റ്റേഴ്‌സ് ഹാന്‍ഡ്‌സ്' മികച്ച ചിത്രമായും, ആല്‍ഫ്രഡ് കൗഡുല്ലോ സംവിധാനം ചെയ്ത തായ്ലന്‍ഡ് ചിത്രം 'ഏലിയന്‍ എര്‍ത്ത്: വാട്ട് ദേ ലെഫ്റ്റ് ബിഹൈന്‍ഡ്' മികച്ച ഡോക്യുമെന്ററി ചിത്രമായും തിരഞ്ഞെടുത്തു. അമേരിക്കന്‍ സംവിധായക ബ്രിയാന ഗ്രീന്‍ സംവിധാനം ചെയ്ത 'റോസ് പെറ്റല്‍സ്' മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍, ഐയന്‍ ചാള്‍സ് ലിസ്റ്റര്‍ സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം 'ലൂലു ഇന്‍ ട്യൂറിന്‍' മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുത്തു.
'നൈജല്‍' എന്ന ബ്രിട്ടീഷ് ചിത്രത്തിലെ അഭിനയത്തിലൂടെ സ്റ്റീവന്‍ ജോബ്‌സണ്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍, 'സ്ലാപ്ഡ്' എന്ന ചിത്രത്തിലൂടെ അമേരിക്കകാരായ ഇന്ത്യ പിയര്‍ ഇന്‍ഗ്രം, കേറ്റ് സ്മിത്ത് എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കുവെച്ചു. 'വാസോമോട്ടര്‍ റൈനൈറ്റിസ്' എന്ന ജോര്‍ജിയന്‍ ചിത്രത്തിലൂടെ മിഖെയ്ല്‍ ഗബൈഡ്‌സെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി. കൂടുതല്‍ അവാര്‍ഡ് വിവരങ്ങളാക്കായി: https://bit.ly/CFFA2025Winners
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാര്‍ഡ്സ് കൂടാതെ കാസാബ്ലാങ്കാ ഇന്‍ഡിപെന്‍ഡന്റ്റ് ഫിലിം ഫെസ്റ്റിവല്‍, കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവല്‍, വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റ് എന്നീ ചലച്ചിത്ര മേളകള്‍ കൂടി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ലോകമെബാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. 'തരിയോട്, 'വഴിയെ', 'ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്', 'അന്തിമ ക്ഷണഗളു' എന്നീ സിനിമകള്‍ നിര്‍മ്മിച്ച കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ അടുത്തതായി ഒരുങ്ങുന്നത് ഡിസീസ് എക്‌സ്: ദി സോംബി എക്‌സ്പിരിമെന്റ്' എന്ന സോംബി ചിത്രമാണ്.