Latest News

പ്ലാവിലയില്‍ ഇത്രയും ഗുണങ്ങളോ ! അമിത വണ്ണം മുതല്‍ പ്രമേഹം വരെ പമ്പകടക്കും.!

Malayalilife
പ്ലാവിലയില്‍ ഇത്രയും ഗുണങ്ങളോ ! അമിത വണ്ണം മുതല്‍ പ്രമേഹം വരെ പമ്പകടക്കും.!

മ്മുടെ തൊടിയില്‍ കാണുന്ന  പ്ലാവില നമുക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ മരുന്നാണ് .പക്ഷേ ഇത് അധികം ആരും ഉപയോഗിക്കുന്നില്ല .കാരണം അതിനെക്കുറിച്ച് ആര്‍ക്കും തന്നെ അറിവില്ല എന്നുളളതാണ് .പ്ലാവില കൊണ്ടുളള ചില ഗുണങ്ങള്‍ അറിയാം !


പ്രമേഹം

പ്രമേഹമെന്ന അസ്വസ്ഥത ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്ലാവില ഉപയോഗിക്കാവുന്നതാണ്. അതിനായി പ്ലാവില തോരന്‍ തയ്യാറാക്കാം. പ്ലാവില എടുക്കുമ്പോള്‍ അല്‍പം തളിരില ഉപയോഗിക്കാന്‍ ശ്രമിക്കണം. പ്ലാവിലയില്‍ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോസിഡ് എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്.

അമിതവണ്ണം ആണിനേയും പെണ്ണിനേയും വലക്കുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. അമിതവ്യായാമം ചെയ്യുന്നതിലൂടെ അത് പല വിധത്തിലാണ് ആരോഗ്യത്തിനും വില്ലനായി മാറുന്നത്. ഈ പ്രതിസന്ധികളിലേക്ക് എത്താതിരിക്കുന്നതിനും അമിതവണ്ണത്തെ തുടക്കത്തിലേ തടയിടുന്നതിനും പ്ലാവില സഹായിക്കുന്നുണ്ട്.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പ്ലാവില. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ നല്ലതു പോലെ തളിരിലകളും അധികം മൂപ്പെത്താത്ത ഇലകളും വേണം ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ അത് ഇലകള്‍ കയ്പ്പ് രുചിയാവുന്നതിന് കാരണമാകുന്നുണ്ട്.

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പ്ലാവില തോരന്‍. തോരന്‍ വെക്കുമ്പോള്‍ നല്ലതു പോലെ വെന്തതിന് ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി നല്ലതു പോലെ നേര്‍മ്മയായി അരിഞ്ഞെടുക്കണം. തോരന്‍ തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം ചെറുപയര്‍ ചേര്‍ത്താലും അത് തോരന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യത്തോടെ ഇരിക്കാന്‍

ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി തന്നെയാണ് എല്ലാവരും ശ്രമിക്കുന്നതും ശ്രദ്ധിക്കുന്നതും. എന്നാല്‍ അതിന് പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ അനുവദിക്കുന്നില്ല. പക്ഷേ ഇനി ആരോഗ്യ സംരക്ഷണത്തിന് നമുക്ക് പ്ലാവില ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് ഏറ്റവും നല്ല അവസ്ഥയില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. പ്ലാവില ഉപയോഗിക്കുന്നതിലൂടെ അത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്

സന്ധിവാതത്തിന് പരിഹാരം

സന്ധി വാതം എന്ന അവസ്ഥ പ്രായമായവരെ മാത്രമല്ല പല അവസ്ഥകളിലും ചെറുപ്പക്കാരിലും കണ്ടു വരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്ലാവില ഉപയോഗിക്കാവുന്നതാണ്. പ്ലാവില ഉപയോഗിക്കുമ്പോള്‍ അത് നല്ല തളിരില ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. പ്ലാവില തോരന്‍ കഴിക്കുന്നതിലൂടെ അത് സന്ധി വാതം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. മാത്രമല്ല പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തടവുന്നതും ചൂടു പിടിക്കുന്നതും എല്ലാം സന്ധിവാതം പോലുള്ള അസ്വസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഗ്യാസിന്

പ്ലാവില ഗ്യാസിന് നല്ലൊരു പരിഹാരമാണ്. പ്ലാവിലയുടെ ഞെട്ടാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഒപ്പം ജീരകവും. ജീരകവും പ്ലാവിലയും ഉപയോഗിച്ചുള്ള ഈ പ്രത്യേക മരുന്നുണ്ടാക്കാന്‍ ഏറെ എളുപ്പമാണ്. പ്ലാവില അരച്ചെടുത്ത് ജീരകവും ചേര്‍ത്ത് കഴിക്കുക. ഇത്  ഗ്യാസ്,അസിഡിററി പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട അടുക്കളക്കൂട്ടാണ്. നല്ല ദഹനത്തിന് ഇതു സഹായിക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇതു സഹായിക്കുന്നു.

ചാടിയ വയര്‍

ചാടിയ വയര്‍ കുറയ്ക്കാന്‍ ഉത്തമമാണ് ഈ പ്ലാവില പാനീയം. ജീരകവും വയര്‍ കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. വയര്‍ കുറയ്ക്കുക എന്ന ലക്ഷ്യം കൂടിയുള്ളവരെങ്കില്‍ ഇത് രാവിലെ വെറും വയററിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. യാതൊരു ദോഷവും വരുത്താത്ത പ്രകൃതി ദത്ത പാനീയമാണിത്.

അള്‍സര്‍

വായിലെ അള്‍സര്‍ പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ പലരും കാര്യമായി ശ്രമിക്കാറില്ല. കാരണം നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ അത് തനിയേ മാറും എന്നത് തന്നെയാണ്. എന്നാല്‍ ആ നാലോ അഞ്ചോദിവസം വളരെ കഠിനമായി തന്നെ ഇത്തരം പ്രതിസന്ധികള്‍ നമ്മളെ ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്ലാവില എടുത്ത് കത്തിച്ച് ഉണക്കി ഈ ചാരം അള്‍സര്‍ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ദിവസവും മൂന്ന് തവണയെങ്കിലും ഇത് ചെയ്താല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

 

Read more topics: # plavila benafits ,# in health
plavila benafits in health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES