വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഏത് രോഗത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
എത്ര വലിയ പനിയും ജലദോഷവും ആണെങ്കിലും ഒരുഗ്ലാസ്സ് ചൂടുള്ള നാരങ്ങ വെള്ളം കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്.
നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ചെറു ചൂടുള്ള നാരങ്ങ വെള്ളം കഴിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും വൃത്തിയാക്കുന്നു. ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു. കുടലിലെ ഏത് തരം പ്രശ്നത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറു ചൂടുള്ള നാരങ്ങ വെള്ളം. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്നത്തെ പരിഹരിക്കുന്നു. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇത് ശീലമാക്കാം.