Latest News

ചീരയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയൂ

Malayalilife
 ചീരയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയൂ

നിരവധി ആരോഗ്യ ഗുണങ്ങളാണ് ചീരയ്ക്ക് ഉളളത്. കുട്ടികള്‍ക്ക് പലപ്പോഴും ചീര കഴിക്കുന്നത് ഇഷ്ടമില്ലായിരിക്കും എന്നാല്‍ ചീരയുടെ ആരോഗ്യ ഗുണങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്. ചീരയുടെ ഗുണങ്ങളെക്കുറിച്ച് അറിയാം. 

ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആന്റിയോക്സിഡന്റ്സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. 

ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് പറയുന്നത്. 

ഇതിലടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. 

പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിതരും.

ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരും.

ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലക്കെട്ട് പോലുള്ള പ്രശ്നങ്ങല്‍ ഇല്ലാതാക്കുകയും ചെയ്യും. 

പോഷകങ്ങള്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. 

ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു.
 

important health benifits of spinach

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES