ആരോഗ്യകരമായ ശരീരത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും മെറ്റബോളിസം പ്രശ്നമാകാറുണ്ട്. അമിത ഭാരം കുറയ്ക്കാന്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും ശ്രദ്ധിച്ചിട്ടും ഭാരം കുറയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ പലരേയും സങ്കടത്തിലാക്കാറുണ്ട്. ചില കേസുകളില്‍ അതിന് പഴിക്കേണ്ടത് മെറ്റബോളിസത്തേയാണ്. ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനങ്ങളിലെ പ്രശ്നം ഇത്തരത്തില്‍ അമിത ഭാരത്തിന് ഇടയാക്കാം.
ശരീരപോഷണ പരിണാമ പ്രശ്നത്തെ ഫലപ്രദമായി നേരിടാന്‍ ചില മാര്‍ഗങ്ങളുണ്ട്. മെറ്റബോളിസം നിരക്ക് വര്‍ധിപ്പിക്കാനും വണ്ണം കുറയ്ക്കാനും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
1.കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക
ദിവസത്തില്‍ ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഉചിതമായ സമയങ്ങളില്‍ വെള്ളം കുടിക്കുക എന്നതാണ് മെറ്റബോളിസത്തില്‍ പ്രധാനം. രാവിലെ ഉണര്‍ന്നുടന്‍ ഒന്നോ രണ്ടോ ഗ്ലാസ് നാരങ്ങവെള്ളം വെറുവയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കും. ഉപ്പോ മധുരമോ ചേര്‍ക്കാതെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീര് കുടിക്കുന്നതാണ് ഉത്തമം. ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതും ഭാരം കുറക്കാന്‍ സഹായിക്കും.
2.ഉദാസീനമായ ഒരേ ഇരുപ്പിലിരുന്നുള്ള ജീവിത ശൈലി ഒഴിവാക്കുക
ഒറ്റ ഇരിപ്പിലുള്ള ജീവിത രീതികള്‍ ഒഴിവാക്കുക. ഓഫീസിലായാലും വീട്ടിലായാലും നിശ്ചലാവസ്ഥ അധിക നേരം തുടരാതിരിക്കുക. ഇടയ്ക്കിടെ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യണം. ഇരിപ്പ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും.
3.ഭക്ഷണം ശ്രദ്ധിക്കുക
പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കണം.
4.മിതമായ അളവില്‍ ഇടവേളകളിലായി ഭക്ഷണം കഴിക്കുക
ശരീരത്തെ പട്ടിണിക്കിടാതെ ഇടവേളകളില്‍ മിതത്വം പാലിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഭാരം കുറയ്ക്കാന്‍ സഹായിക്കുക.