ഇഞ്ചി ജ്യൂസ് പ്രമേഹം കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സിഡ്നി സര്വകലാശാലയിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണകത്തിലാണ് കണ്ടെത്തല്. ഇഞ്ചിയുടെ നീര് ഉപയോഗിക്കുന്നവരുടെ പേശികള് രക്തത്തില്‍ നിന്ന് കൂടുതല്‍ ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍സുലിന്റെ സഹായമില്ലാതെ തന്നെ പേശികള്‍ക്ക് കൂടുതല്‍ ഗ്ലൂക്കോസ് സ്വീകരിക്കാന്‍ ഇഞ്ചി വഴിയൊരുക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാനുമുള്ള കഴിവ് ഇഞ്ചിക്കുണ്ട്.
*അമിതവണ്ണം കുറയ്ക്കാന്‍ വളരെ നല്ലതാണ് ഇഞ്ചി ജ്യൂസ്. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അല്‍പം ഇഞ്ചി നീരും, തേനും ചേര്‍ത്ത് കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
*ഉദരസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും ഇഞ്ചി കഴിക്കുന്നത് ഗുണം ചെയ്യും. പാലില്‍ അല്‍പം ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
*വാതം സംബന്ധമായ രോഗത്തിനും സന്ധികളില്‍ ഉണ്ടാകുന്ന നീരിനും ദിവസവും ഇഞ്ചി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
*ചീത്ത കൊളസ്‌ട്രോള്‍ മാറ്റാന്‍ ഇഞ്ചി കഴിക്കുന്നത് സഹായകമാണ്.
*ദിവസവും വെള്ളം കുടിക്കുമ്പോള്‍ അല്‍പം ഇഞ്ചിയിടാന്‍ മറക്കരുത്. ഇഞ്ചി വെള്ളം ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കൂട്ടും. അതിനാല്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യും.