മിമനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സോഷ്യല്‍മീഡിയ നിരന്തരമായി ഉപയോഗിക്കുന്നവര്‍ക്കും സുപരിചിതയാണ് സീരിയല്‍ നടി ആന്‍ മരിയ. യഥാര്‍ത്ഥ നാമം ആന്‍ മരിയയെന്നാണെങ്കിലും പക്ഷേ സോഷ്യല്‍ മീഡിയ ലോകത്ത് പാലാക്കാരി അച്ചായത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. പാലായില്‍ ജനിച്ച് വളര്‍ന്ന ആന്‍ മരിയ ഒരു സിംഗിള്‍ മദറാണ്. മകള്‍ക്ക് മൂന്നര വയസുള്ളപ്പോഴാണ് ആന്‍ മരിയയും ആദ്യ ഭര്‍ത്താവും വേര്‍പിരിയുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2021ല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും യൂട്യൂബ് വ്‌ളോഗറുമായ ഷാന്‍ ജിയോയെ താരം വിവാഹം ചെയ്തു.ഒന്നര വര്‍ഷം മുമ്പ് ആ ബന്ധവും തകര്‍ന്നു. ഇപ്പോള്‍ അമ്മയും ഏക മകളുമാണ് ആന്‍ മരിയയുടെ ലോകം.
''എന്റെ ഏറ്റവും വലിയ അനുഗ്രഹം മോളാണ്. അവള്‍ക്ക് എന്റെ ഇമോഷന്‍സ് മനസിലാകും. ദൈവത്തെ കാണുന്നതും അറിയുന്നതും പ്രിയപ്പെട്ടവരായ മനുഷ്യരിലൂടെയാണ്. ഞാന്‍ ചെറുപ്പം മുതല്‍ ഒരുപാട് കഷ്ടപ്പാടിലൂടെയാണു വളര്‍ന്നു വന്നത്. അമ്മയുടേയും അപ്പയുടേയും കുടുംബം സമ്പന്നരാണെങ്കിലും ഞങ്ങള്‍ക്ക് ഒരു അത്യാവശ്യം വന്നപ്പോള്‍ ഒറ്റപ്പെട്ടുപോയതു പോലെയായിരുന്നു. ഞാനും എന്റെ മോളും തമ്മില്‍ നല്ലൊരു ബോണ്ടിങ്ങുണ്ട്. മോള്‍ക്ക് മൂന്നര വയസുള്ളപ്പോള്‍ ഞാനും ഭര്‍ത്താവും സെപ്പറേറ്റഡായി. എന്റെ സ്ട്രഗിള്‍ അന്ന് മുതല്‍ അവള്‍ കാണുന്നുണ്ട്.
അതുപോലെ ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞശേഷവും അച്ഛനുമായി സംസാരിക്കാന്‍ മോള്‍ക്ക് അവസരം കൊടുക്കുമായിരുന്നു. ഫോണ്‍ വിളിച്ച് കൊടുക്കുമായിരുന്നു. പിന്നീട് മോള്‍ക്ക് അത് താല്‍പര്യമില്ലാതെയായി. പക്ഷെ മോളുടെ ആദ്യ കുര്‍ബാനയുടെ സമയത്ത് അവളുടെ അച്ഛന്റെ വീട്ടുകാരുടെ സഹകരണമുണ്ടായിരുന്നുവെന്നും താരം പറയുന്നു.
ഞാന്‍ എല്ലാവരുമായും പെട്ടന്നു ക്ലോസാകും. നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ടു തന്നെ എല്ലാം എല്ലാവരോടും തുറന്നു പറയും. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഡിപ്രഷനിലൂടെ കടന്നുപോയ കാര്യം ഞാന്‍ തുറന്ന് പറഞ്ഞത്. അന്നു സോഷ്യല്‍മീഡിയയില്‍ നിന്നു പിന്തുണ ലഭിച്ചിരുന്നു. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എല്ലാം എന്നെ ചേര്‍ത്തു പിടിച്ചു. ഡിപ്രഷന്‍ വെച്ച് അഭിനയിക്കാന്‍ പറ്റുന്നില്ലെന്ന് ഞാന്‍ തന്നെ സീരിയല്‍ ചെയ്യുന്ന സമയത്ത് ഒരിക്കല്‍ പറഞ്ഞിരുന്നു. നിര്‍ത്തി പോകാമെന്നും തീരുമാനിച്ചിരുന്നു. പക്ഷേ, അടുത്തറിയാവുന്നവര്‍ ചേര്‍ത്ത് പിടിച്ചതുകൊണ്ട് അതൊന്നും വേണ്ടി വന്നില്ല. മറ്റുള്ളവര്‍ നോക്കുമ്പോള്‍ രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീയാണ് ഞാന്‍. പബ്ലിക്കില്‍ സന്തോഷത്തോടെ പെരുമാറുമെങ്കില്‍ ഉള്ളില്‍ കനലാണ്. മറ്റുള്ളവരെ ഒന്നും കാണിക്കേണ്ട കാര്യമില്ലല്ലോ'', അഭിമുഖത്തില്‍ ആന്‍മരിയ പറഞ്ഞു.
ആളുകളെ നോക്കിയും കണ്ടും മാത്രമെ സെലക്ട് ചെയ്യാന്‍ പാടുള്ളുവെന്നും പറഞ്ഞ് കൊടുത്തിട്ടുണ്ട്. പഠിക്കുക ജോലി വാങ്ങുക സ്വന്തം കാലില്‍ നില്‍ക്കുക എന്നിട്ട് മാത്രം വിവാഹം കഴിച്ചാല്‍ മതിയെന്ന് ഞാന്‍ മോളോട് പറഞ്ഞിട്ടുണ്ട്. മോളിപ്പോള്‍ പ്ലസ് വണ്ണിലാണ്. പക്ഷെ ആളുകള്‍ക്ക് മുന്നില്‍ ചിരിച്ച് നില്‍ക്കുന്നുവെന്ന് മാത്രം. മറ്റുള്ളവര്‍ നോക്കുമ്പോള്‍ രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീയാണ് ഞാന്‍. പബ്ലിക്കില്‍ സന്തോഷത്തോടെ പെരുമാറുമെങ്കില്‍ ഉള്ളില്‍ കനലാണ്. മറ്റുള്ളവരെ ഒന്നും കാണിക്കേണ്ട കാര്യമില്ലല്ലോയെന്നും താരം പറയുന്നു.
ദത്തുപുത്രി എന്ന സീരിയലിലാണ് ആന്‍ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചന്‍, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വര്‍ഷിണി, മാമാട്ടിക്കുട്ടി, എന്റെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. ചില സിനിമകളിലും വെബ് സീരീസുകളിലും ആന്‍മരിയ അഭിനയിച്ചിട്ടുണ്ട്. എന്റെ മാതാവ് സീരിയലില്‍ ക്ലാര എന്ന കഥാപാത്രം ആന്‍ മരിയയെ ഏറെ ശ്രദ്ധേയമാക്കി.
വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, മാസ്‌ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും രണ്ട് വെബ് സീരീസുകളിലും ചില പരസ്യചിത്രങ്ങളിലും ആന്‍ മരിയ അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളിലെ ഏഭ്യന്മാര്‍ എന്ന സിനിമയിലാണ് ആന്‍ മരിയ ഒടുവില്‍ അഭിനയിച്ചത്. മോഡലിങ്ങിലും സജീവമാണ് ആന്‍ മരിയ