Latest News

നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ഫേസ് ബ്ലീച്ച്

Malayalilife
നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ഫേസ് ബ്ലീച്ച്

ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്ന മിക്കവരും പേര്‍ ചെയ്യുന്ന ഒന്നായിരിക്കും ബ്ലീച്ച്. എന്നാല്‍ കെമിക്കല്‍ കൂടിയ ബ്ലീച്ച്  പലപ്പോഴും ചര്‍മത്തിന് പല ദോഷങ്ങളും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ദോഷം വരാത്ത ഫേസ് ബ്ലീച്ച് നിങ്ങള്‍ക്ക് വീട്ടില്‍ നിന്നു തന്നെ തയ്യാറാക്കാം. പലരും ബ്ലീച്ച്  ചെയ്യാന്‍ മടിക്കുന്നത്  ഇത്തരം കെമിക്കല്‍ ഘടകങ്ങള്‍ ഭയന്നാണ്. 

സിട്രിക് ബ്ലീച്ച്  ചെയ്താല്‍  മുഖത്തിനു തിളക്കം കൂടും. സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവര്‍ഗവും ബ്ലീച്ച് ചെയ്യാന് ഉപയോഗിക്കാം. രാസവസ്തുക്കള്‍ കലരാത്ത ബീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്നാണ് ഏവരും ആദ്യം ചിന്തിക്കുന്നത്.
ആദ്യം രണ്ട് ചെറുനാരങ്ങയുടെ നീരും, കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും, നാല് സ്പൂണ്‍ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.  മുഖത്തിനു അനുയോജ്യമായ നല്ല ബ്ലീച്ച്   തന്നെയായിരിക്കും ഇത്. 

രണ്ടാമതായി ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി ഇത് കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമാണ്. മൂന്നമതായി മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ളത്തില്‍ കഴുകാം.

വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം ഇതും നല്ലെരു ഫേസ് ബ്ലീച്ച് ആണ്. പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും ഈ മിശ്രിതം മുഖത്ത്  പുരട്ടി 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. തക്കാളിയും, തൈരും, ഓട്സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക 20 മിനിട്ട് മുഖത്ത് വെക്കണം ശേഷം കഴുകി കളയുക. പാലും, തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം. മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് ഇടുക മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യതാല്‍ നന്നാകും വെള്ളക്കടല പൊടിയുംഅല്‍ പം പാലും അരടീസ്പൂണ്‍ മില്‍ക്ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം ഇതെല്ലാം കെമിക്കല്‍ ഇല്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ബ്ലീച്ച് ആണ്‌

Read more topics: # face bleach,# with out side effects
face bleach, with out side effects

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES