പഴങ്ങളുടെ വില്‍പ്പനയ്ക്ക് സ്റ്റിക്കറുകള്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍

Malayalilife
topbanner
 പഴങ്ങളുടെ വില്‍പ്പനയ്ക്ക് സ്റ്റിക്കറുകള്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍

ഴങ്ങളില്‍ ഇനം തിരിച്ചറിയാന്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍ ഒഴിവാക്കാന്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. സ്റ്റിക്കറുകള്‍ പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇത്തരം സ്റ്റിക്കറുകള്‍ ചില സമയങ്ങളില്‍ പഴം, പച്ചക്കറി വര്‍ഗങ്ങളുടെ കേട് മറയ്ക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് എഫ്എസ്എസ്എഐ കണ്ടെത്തി.

ബ്രാന്‍ഡ് നിലവാരം ലഭിക്കാനായി പതിപ്പിക്കുന്ന സ്റ്റിക്കറുകളില്‍ നിന്ന് ഗുണകരമായ വിവരങ്ങളൊന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ അവ നീക്കണം. സ്റ്റിക്കറുകളിലെ പശ പച്ചക്കറികളുടെയും പഴങ്ങളുടെ ഉളളിലേക്ക് പടരാന്‍ സാധ്യതയേറെയുണ്ട്. ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചതായി കണ്ടെത്തിയാല്‍ ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കാനാണ് തീരുമാനം. അതിനു ശേഷമാകും നടപടി സ്വീകരിക്കുക.

do not use -Sticker fruits- for selling

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES