പലവിധ രോഗങ്ങൾ ഉണ്ടാകുന്നതിന് ആയുർവേദത്തിൽ മരുന്ന് തയ്യാറാക്കുമ്പോൾ അതിൽ ഏറെ പ്രാധാന്യത്തോടെ ചേർക്കുന്ന ഒന്നാണ് നെല്ലിക്ക. കണ്ണിനും തൊലിക്കും മുടിക്കും എല്ലിനും എന്നുവേണ്ട പലവിധ ആരോഗ്യഗുണങ്ങളാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
1.പ്രമേഹം നിയന്ത്രിക്കുന്നു
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹ രോഗത്തെ തടയുന്നതിന് ഏറെ ഗുണകരമാണ്. അതിനാൽ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് ഏറെ സഹായകരമാണ്. പ്രമേഹം കാരണം ഉണ്ടാകാൻ ഇടയുള്ള ഹൃദയരോഗങ്ങള്‍, ഡയബറ്റിക് ന്യൂറോപ്പതി എന്നിവയുടെ ചികിത്സയ്ക്ക് വേണ്ടിയും നെല്ലിക്ക ഗുണകരമാണ്.
2.കാന്‍സറിനെ പ്രതിരോധിക്കുന്നു
കാന്‍സറിനെ പ്രതിരോധിക്കാൻ ശേഷി ഉള്ള കീമോ പ്രിവന്റീവ് എഫക്‌ട് നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റിമ്യൂട്ടാജെനിക്കുകളും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാകുന്നു .
3.വായിലെ അള്‍സര്‍ തടയാം
വായിലുണ്ടാകുന്ന അള്‍സര്‍പോലുള്ള രോഗങ്ങളെ തടയാന്‍ ഫലവത്തായ ഒരു പ്രകൃതി ദത്തമായ മാർഗമാണ് നെല്ലിക്ക.
4.മുടി കരുത്തോടെ വളരും
മുടിയിഴകള്‍ക്ക് ബലവും കരുത്തും നല്‍കുന്നതിന് നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളുംസഹായിക്കുന്നു. മുടി കൊഴിച്ചില്‍, നര പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ്. അതോടൊപ്പം ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും നെല്ലിക്ക സഹായിക്കുന്നു.