Latest News

വെള്ളരിക്ക ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ

Malayalilife
 വെള്ളരിക്ക ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ

ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് വെള്ളരിക്ക. ഇവയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്.  മുമ്ബ് നടത്തിയ ചില ​ഗവേഷണങ്ങളില്‍ വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് കാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.  വിറ്റാമിന്‍ സി, ബി1, ബി2, പ്രോട്ടീന്‍, ഇരുമ്ബ്, പൊട്ടാസ്യം, സള്‍ഫര്‍, കാത്സ്യം , സോഡിയം എന്നിവ വെള്ളരിക്കയില്‍ ധാരാളം  അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ  ഏതൊക്കെ എന്ന് നോക്കാം. 

 96 ശതമാനം ജലാംശം വെള്ളരിക്ക കഴിക്കുന്നതിലൂടെ ശരീരത്തില്‍ നിലനിര്‍ത്തുന്നു. കുക്കുമ്ബര്‍ ജ്യൂസിന് വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍  കഴിയും.  വെള്ളരിക്കയില്‍ വിറ്റാമിന്‍ എ, ബി , കെ എന്നിവയും അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക വളരെയധികം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്ന രോഗങ്ങൾ എല്ലാം തന്നെ ഒരു കഷ്ണം വെള്ളരിക്കയിൽ ഇല്ലാതാക്കാവുന്നതാണ്.

വെള്ളരിക്ക കഴിക്കുന്നതോടൊപ്പം ഇടയ്ക്ക് വിശക്കുമ്ബോള്‍ ബേക്കറി പലഹാരങ്ങള്‍ കഴിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി അങ്ങനെയാകുമ്ബോള്‍  മാറികിട്ടുകയും ചെയ്യും. ശരീരത്തിലെ അമിത കൊഴുപ്പ് ഇവ ദിവസവും കഴിക്കുന്നതിലൂടെ  കുറയ്ക്കാന്‍ സഹായിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുകയാണെങ്കിൽ അതിനും മികച്ച ഒരു ആശ്വാസ മാർഗ്ഗം കൂടിയാണ് വെള്ളരിക്ക.

Read more topics: # health benefits,# of cucumber
health benefits of cucumber

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES