വെണ്ണയിൽ നിന്ന് ഉദ്പാദിക്കുന്ന ഉൽപന്നമാണ് നെയ്യ്. വെണ്ണ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ ഇത് ഭക്ഷണ പദാർത്ഥങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നുണ്ട്. ഉരുക്കിയ വെണ്ണ പോലെതന്നെ, നെയ്യിൽ ഭൂരിഭാഗവും കൊഴുപ്പ് ചേർന്നതാണ്. അതിൽ 62% പൂരിത കൊഴുപ്പുകളാണ്. ആയുർവേദത്തിൽ കാലാകാലങ്ങളായി ഏറ്റവും വിലമതിക്കപ്പെടുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളിൽ ഒന്നാണ് നെയ്യ്. എന്നാൽ പലരും തടി കൂടുമോ എന്ന പേടിയോടെയും ഒരല്പം മടിയോടെയുമാണ് നെയ്യ് കഴിക്കാൻ എടുക്കുന്നത്.
കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ നെയ്യിൽ നിറഞ്ഞിരിക്കുന്നതിനാൽ, വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. ബ്യൂട്ടിറിക് ആസിഡിന്റെ മികച്ച ഉറവിടമാണ് നെയ്യ്. കുടലിലെ നല്ല ബാക്ടീരിയകൾ ഫൈബർ ബ്യൂട്ടൈറേറ്റ് തകർക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഹ്രസ്വ ചെയിൻ ഫാറ്റി ആസിഡാണ് ഇത്. നെയ്യിലെ ആരോഗ്യകരമായ പൂരിത കൊഴുപ്പുകൾ വൈജ്ഞാനിക പ്രവർത്തനത്തെ വർദ്ധിപ്പിക്കുന്നു. ഇത് കോശങ്ങൾ, ടിഷ്യു എന്നിവയുടെ തകരാറുകൾ പരിഹരിക്കുകയും തടയുകയും, അവയുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, വൈറസുകൾ, പനി, ചുമ, ജലദോഷം എന്നിവ തടയുന്ന ആൻറി ബാക്ടീരിയൽ, ആന്റി ഫംഗസ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നെയ്യിൽ സമ്പുഷ്ടമായ അളവിൽ ഉള്ളതായി അറിയപ്പെടുന്നു.
പാലും പാലുല്‍പ്പന്നങ്ങളും പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുപോലെ തന്നെയാണ് നെയ്യും. നെയ് കഴിക്കാന്‍ മടിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്. ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങൾ വളരെ വലുതാണ്. അതിനാൽ, അതിന്റെ അസാധാരണമായ പോഷകമൂല്യം കൊയ്യാൻ നിങ്ങൾ ഈ അത്ഭുതകരമായ ഘടകത്തെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.