ഏകദേശം ഒരു വർഷമായി രാജ്യം ഒരു മഹാമാരിയുടെ കയ്യിൽ പെട്ടിട്ട്. നമ്മുടെ രാജ്യം മിത്രമല്ല ലോകമൊട്ടാകെ എന്ന് തന്നെ പറയാം. ഇപ്പോൾ നമുക്ക് ചുറ്റും ഉയർന്നു കേൾക്കുന്നത് ഒരേ ഒരു പേര്.. കോവിഡ് 19. എങ്ങിനെ ഈ രോഗത്തെ അതിജീവിക്കാം എന്നുള്ള നെട്ടോട്ടത്തിലാണ് നമ്മൾ എല്ലാവരും. ആയിരക്കണക്കിന് പേരാണ് ദിനംപ്രതി കോവിഡ് മൂലം മരിച്ചുപോകുന്നത്. നമ്മുടെ അടുത്തുനിന്ന് ഈ രോഗത്തെ മാറ്റാനായി ആദ്യം നമ്മൾ ചെയ്യേണ്ടത് കുളിക്കുക വൃത്തിയായി ശരീരം ഒക്കെ സൂക്ഷിക്കുക. എപ്പോഴും മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുക. പുറത്തുപോയി വരുമ്പോൾ കൈകൾ നന്നായി കഴുകുക ഉടൻതന്നെ കുളിക്കുക. ഇതിലൂടെ കൊറോണ മാത്രമല്ല നമ്മുടെ ശരീരത്തിലുള്ള എല്ലാ ആളുകളും നമുക്ക് അകറ്റാൻ സാധിക്കും. ഈ സമയത്ത് കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പല ഭക്ഷണങ്ങളുണ്ട്. ഇത് ആരോഗ്യത്തിനും രോഗം വർധിക്കാതിരിക്കാനും അത്യാവശ്യമാണ്. പുറമേയുള്ള പ്രതിരോധം പോലെ തന്നെ ഭക്ഷണത്തിലൂടെയും പ്രതിരോധം വർദ്ധിപ്പിക്കാൻ നമുക്ക് സാധിക്കും.
അമിതമായ മധുരം ഉപ്പ് എരിവ് മസാലകൾ എന്നിവ ഒഴിവാക്കിയാൽ കോവിഡ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ സഹായകരമാകും. കാരണം പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ഇത്തരം ഭക്ഷണങ്ങൾ കോവിഡുള്ളപ്പോൾ കഴിച്ചാൽ ശരീരത്തിനുള്ളിലെ വീക്കം അധികമാക്കുന്നു. ഇതുപോലെത്തെ ഇൻഫ്ളമേഷൻ വർധിപ്പിക്കുന്ന തരം ഭക്ഷണങ്ങൾ നമ്മൾ കഴിക്കാതിരിക്കുക. അതായത് വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ നമുക്ക് കഴിക്കാം. ഇഞ്ചി മഞ്ഞൾ കറുവാപ്പട്ട വെളുത്തുള്ളി പച്ചമുളക് കുരുമുളക് എന്നിവ വളരെ നല്ലതാണ്. കാരണം ഇവയൊക്കെ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇതു മുഴുവനായി കഴിക്കാൻ സാധിക്കാത്തതിനാൽ ഭക്ഷണത്തിൽ ചേർത്തു കഴിയ്ക്കുന്നത് വളരെ നല്ലതാണ്. കോ വിഡ് കാലത്ത് ചില പ്രത്യേക രീതിയിലെ ഡയറ്റ് പിന്തുടരാൻ ഇരിക്കുക. ഇത് ചിലപ്പോൾ സെക്കൻഡറി ഇൻഫെക്ഷന് കാരണമാകുന്നു.
ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പ്രഭാത ഭക്ഷണത്തെ ആണ്. അതിലാണ് ഏറ്റവും കൂടുതൽ പോഷകങ്ങൾ ഉൾപെടുത്തേണ്ടത്. അതിലാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതും. ഇഡ്ഢലി, ദോശ, അപ്പം പോലുള്ളവ കഴിയ്ക്കാം. ഇവയ്‌ക്കൊപ്പം പ്രോട്ടീന്‍ ചേര്‍ത്ത് കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വെജിറ്റേറിയന്‍കാര്‍ക്ക് പനീര്‍ പോലുളളവ, കൂണ്‍ പോലുള്ളവ നല്ലതാണ്. ഇതു പോലെ കടല, പയര്‍, പരിപ്പ് എന്നിവ നല്ലതാണ്. പാല്‍ കുടിയ്ക്കാം. ഇതു പോലെ മുട്ട പോലുളളവ നോണ്‍വെജ് കഴിയ്ക്കുന്നവരെങ്കില്‍ കഴിയ്ക്കാം. ഇറച്ചി, മീന്‍ എന്നിവ അധികം മസാലകള്‍ കലര്‍ത്താതെ ഉപയോഗിയ്ക്കാം. തേങ്ങാപ്പാല്‍ ചേര്‍ത്ത് തയ്യാറാക്കാം. രാവിലെ 11 മണിയ്ക്ക് ചായയോ നട്‌സോ സംഭാരമോ കഴിയ്ക്കാം. നട്‌സ് ഏറെ നല്ലതാണ്. നട്‌സ് ഇല്ലെങ്കില്‍ പുഴുങ്ങിയ പഴമോ പഴ വര്‍ഗങ്ങളോ കഴിയ്ക്കാം. വലിയ വില കൊടുത്തു വാങ്ങേണ്ട കാര്യമില്ല, സീസണല്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഉച്ചഭക്ഷണം ചോറിനു പകരം കഞ്ഞി നല്ലതാണ്. ഇതൊക്കെ ദഹനത്തിന് സഹായിക്കും.
ഇനി ചോറാണ് കഴിയ്ക്കുന്നതെങ്കില്‍ ഇലക്കറി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന അവിയല്‍ പോലുളളവ ഏറെ നല്ലതാണ്. മോര് ഏറെ നല്ലതാണ്. ഇത് വയറിലെ പ്രോ ബയോട്ടിക് ബാക്ടീരിയകളെ സഹായിക്കുന്നു. മുട്ട, മീന്‍, ഇറച്ചി എന്നിവ കഴിയ്ക്കാം. മുകളില്‍ പറഞ്ഞ പോലെ അധികം മസാല ചേര്‍ക്കാതെ. വൈകിട്ട് ചായയുടെ കൂടെ വറുത്ത പലഹാരങ്ങൾ ഒഴിവാക്കണം. ആരോഗ്യകരമായ വീട്ടിൽ ഉണ്ടാകുന്ന സാധാരണ പലഹാരങ്ങൾ ഒക്കെ കഴിക്കാം. അത്താഴം കഴിവതും വേഗം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കാരണം കൊവിഡ് ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പുതിയ പഠനങ്ങള്‍ കാണിയ്ക്കുന്നു. ഉറങ്ങുന്നതിന് രണ്ടു മൂന്നു മണിക്കൂര്‍ മുന്‍പായി ഭക്ഷണം കഴിയ്ക്കണം. കഴിവതും വളരെ ലഘുവായ ഭക്ഷണം കഴിയ്ക്കാം. ഓട്‌സ്, കഞ്ഞി പോലുള്ളവ നല്ലതാണ്. ഇതു പോലെ റാഗി പോലുളളവ പരീക്ഷിയ്ക്കാം. വേഗം തന്നെ ദഹിക്കാനും ക്ഷീണം മാറാനുമൊക്കെ ഇത് ഉപകാരപ്രദമാകും. പാലോ കഞ്ഞിയോ കുടിക്കുമ്പോൾ അല്പം മഞ്ഞ പൊടി ഇട്ട് കുടിക്കുന്നത് വളരെ നല്ലതാണു. ഇത് അണുക്കളെ ഒഴിവാക്കുന്നു.